Sunday, March 24, 2019 Last Updated 4 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

ആരാധക പിന്തുണയില്‍ ധോണി ഇപ്പോഴും 'ക്യാപ്‌റ്റന്‍'

uploads/news/2018/07/236854/s5.jpg

മുംബൈ: ആരാധകരുടെ പിന്തുണയില്‍ സച്ചിനെയും മറികടന്ന്‌ ധോണി. ഇംഗ്ലണ്ട്‌ പര്യടനത്തില്‍ ഏകദിനത്തില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനങ്ങളൊന്നും കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ധോണിയുടെ ആരാധക പിന്തുണയ്‌ക്ക് ഇടിവൊന്നും തട്ടിയിട്ടില്ലെന്നാണ്‌ അഭിപ്രായവോട്ടെടുപ്പു സുചിപ്പിക്കുന്നത്‌. ഇന്ത്യയിലെ ഏറ്റവും ജനപിന്തുണയുള്ള വ്യക്‌തിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിലാണു കായികതാരങ്ങള്‍ മുന്നിലെത്തിയത്‌. പട്ടികയില്‍ ഒന്നാംസ്‌ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ്‌.
ഡാറ്റാ അനലറ്റിക്‌ സ്‌ഥാപനമായ 'യോവ്‌ഗവ്‌' നടത്തിയ സര്‍വേയിലാണു മോഡിക്കു പിന്നില്‍ രണ്ടാം സ്‌ഥാനത്ത്‌ ധോണിയെത്തിയത്‌. 7.7 ശതമാനം വോട്ടാണു ധോണി നേടിയത്‌. ആറാം സ്‌ഥാനത്തെത്തിയ സച്ചിന്‌ 6.8 ശതമാനം വോട്ടു ലഭിച്ചു. എട്ടാം സ്‌ഥാനത്തെത്തിയ ക്യാപ്‌റ്റന്‍ വിരാട്‌ കോഹ്ലിക്ക്‌ 4.8 ശതമാനം വോട്ടാണു ലഭിച്ചത്‌. 2013ല്‍ വിരമിച്ചിട്ടും സച്ചിന്റെ ജനപ്രീതിയില്‍ ഇടിവൊന്നുമുണ്ടായിട്ടില്ലെന്നാണു ഫലം സൂചിപ്പിക്കുന്നത്‌. 2014ല്‍ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ സ്‌ഥാനവും 2017ല്‍ ഏകദിന ട്വന്റി20 ക്യാപ്‌റ്റന്‍ സ്‌ഥാനവും ധോണിയില്‍നിന്ന്‌ ഏറ്റെടുത്ത കോഹ്ലിക്ക്‌ പക്ഷേ ആരാധക പിന്തുണയുടെ ക്യാപ്‌റ്റന്‍സ്‌ഥാനം ധോണിയില്‍നിന്ന്‌ ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണു ധോണിക്കു ലഭിച്ച വോട്ട്‌ കാണിക്കുന്നത്‌. വിദേശകളിക്കാരും പട്ടികയില്‍ ഇടംനേടി. ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്‌റ്റ്യനോ റൊണാള്‍ഡോയ്‌ക്ക് 2.6 ശതമാനം വോട്ടും മെസിക്ക്‌ രണ്ടുശതമാനം വോട്ടും ലഭിച്ചു. ഡേവിഡ്‌ ബെക്കാമിന്‌ 1.6 ശതമാനം വോട്ടും ലഭിച്ചു.

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW