Monday, August 13, 2018 Last Updated 59 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

ക്രിസ്‌റ്റ്യാനോയ്‌ക്ക് തടവുശിക്ഷ , ശിക്ഷ നികുതി വെട്ടിച്ചതിന്‌

uploads/news/2018/07/236853/s4.jpg

മാഡ്രിഡ്‌: റയല്‍ മാഡ്രിഡ്‌ വിട്ട്‌ ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസിലേക്കു ചേക്കേറിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സ്‌പെയിനിലെ നികുതിവെട്ടിപ്പു കേസില്‍ രണ്ടുവര്‍ഷം തടവ്‌്. റൊണാള്‍ഡോ 19 ദശലക്ഷം യൂറോ പിഴയൊടുക്കുകയും വേണം. 2011 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 14.7 ദശലക്ഷം യൂറോ നികുതിയനത്തില്‍ വെട്ടിച്ചെന്നാണു കേസ്‌. നാലുകേസുകളാണു ക്രിസ്‌റ്റ്യനോയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്‌.
നേരത്തെ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ കമ്പനിയായ ജെസ്‌റ്റിഫ്യൂട്ടും കുറ്റം നിഷേധിച്ചിരുന്നു. 2014-ല്‍ റൊണാള്‍ഡോ നികുതിയായി നാല്‍പ്പതുകോടി രൂപ തിരിച്ചടച്ചിരുന്നു.
എന്നാല്‍ സ്‌പാനിഷ്‌ നികുതി വകുപ്പിന്റെ കണക്കനുസരിച്ച്‌ 108 കോടിരൂപ കൂടി റൊണാള്‍ഡോ അടയ്‌ക്കണമായിരുന്നു.
രണ്ടുവര്‍ഷം തടവ്‌ വിധിച്ചെങ്കിലും എന്നാല്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷ റൊണാള്‍ഡോ അനുഭവിക്കേണ്ടിവരില്ല. ആദ്യമായാണ്‌ ഒരുകേസില്‍ ശിക്ഷിക്കപ്പെടുന്നത്‌ എന്നതുകൊണ്ടാണ്‌ റൊണാള്‍ഡോയെ തടവുശിക്ഷയില്‍നിന്ന്‌ ഒഴിവാക്കുന്നത്‌. ജയില്‍ശിക്ഷയില്‍നിന്ന്‌ ഒഴിവാകുമ്പോള്‍ ദിവസം 250 യൂറോയാണ്‌ 48 മാസത്തെ തടവുശിക്ഷ ഒഴിവാകുമ്പോള്‍ കുടുതലായി അടയ്‌ക്കേണ്ടത്‌.
ഇതേകുറ്റത്തിനു ബാഴ്‌സലോണ സുപ്പര്‍ താരം അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയും ശിക്ഷിക്കപ്പെട്ടിരുന്നു. 21 മാസത്തെ തടവും 20 ലക്ഷം യൂറോപിഴയുമായിരുന്നു മെസിക്കു ലഭിച്ച ശിക്ഷ.

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW