Wednesday, October 17, 2018 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.23 AM

അണ്ടര്‍ 19 ടെസ്‌റ്റ് : ലങ്കയ്‌ക്കെതിരേ ഇന്ത്യക്ക്‌ ഇന്നിങ്‌സ് ജയം

uploads/news/2018/07/236852/s3.jpg

ഹാംബന്‍ടോട്ട: ശ്രീലങ്ക അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം ചതുര്‍ദിന ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ ഉജ്വല വിജയം. ഇന്നിങ്‌സിനും 147 റണ്ണിനുമാണ്‌ ഇന്ത്യ വിജയിച്ചത്‌. നാലാംദിവസം ഏഴു വിക്കറ്റ്‌ ശേഷിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 250 റണ്‍ കടക്കേണ്ടിയിരുന്ന ആതിഥേയര്‍ 150 റണ്ണിന്‌ ബാറ്റ്‌താഴ്‌ത്തി മടങ്ങിയതോടെയാണ്‌ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്‌. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ: ഒന്നാം ഇന്നിങ്‌സ്- എട്ടു വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. ശ്രീലങ്ക: ഒന്നാം ഇന്നിങ്‌സ് 316, രണ്ടാം ഇന്നിങ്‌സ് 150. പവന്‍ ഷായുടെ ഇരട്ടസെഞ്ചുറി പ്രകടനവും (332 പന്തില്‍ 282 റണ്‍) അഥര്‍വ തയ്‌ദെയുടെ സെഞ്ചുറി (172 പന്തില്‍ 177 റണ്‍)യുമാണ്‌ ഇന്ത്യയെ 613 റണ്ണിലെത്തിച്ചത്‌.
ആര്യന്‍ ജൂയല്‍ (41), നേഹല്‍ വധേര (64) എന്നിവരുടെ മികവും നിര്‍ണായകമായി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ പുത്രന്‍ അര്‍ജുന്‍ 18 പന്തില്‍ രണ്ടു ഫോറടക്കം 14 റണ്ണെടുത്ത്‌ റണ്ണൗട്ടായി. ഇതോടെ ആദ്യ ടെസ്‌റ്റ് ഇന്നിങ്‌സിനും 21 റണ്ണിനും ജയിച്ച ഇന്ത്യന്‍ ടീം പരമ്പര 2-0 ന്‌ സ്വന്തമാക്കി. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 30 നു കൊളംബോയില്‍ നടക്കും.
രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ ആദ്യ ഇന്നിങ്‌സില്‍ തരക്കേടില്ലാതെ ബാറ്റ്‌വീശിയ ശ്രീലങ്കന്‍ടീം 316 റണ്ണിനു പുറത്തായി. തുടര്‍ന്ന്‌ ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായപ്പോള്‍ ആദ്യ ഇന്നിങ്‌സിന്റെ ഏഴയലത്തെത്തിയില്ല. നാലു വിക്കറ്റെടുത്ത സിദ്ധാര്‍ഥ്‌ റായ്‌്യുടെ പന്തുകളാണ്‌ ലങ്കയെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത്‌. ഇന്നലെ മൂന്നു വിക്കറ്റിന്‌ 47 റണ്ണുമായി ബാറ്റിങ്‌ തുടര്‍ന്ന ആതിഥേയരുടെ രണ്ടാം ഇന്നിങ്‌സ് 62.2 ഓവര്‍ മാത്രമാണു നീണ്ടത്‌. മധ്യനിരയും വാലറ്റവും വലിയ ചെറുത്തുനില്‍പ്പുകൂടാതെ തന്നെ കീഴടങ്ങിയപ്പോള്‍ ഇന്ത്യന്‍ ജയം വേഗത്തിലായി.
നൈറ്റ്‌ വാച്ച്‌മാന്‍ സേനാരത്‌നെയാണ്‌ ഇന്നലെ ആദ്യം കൂടാരംകയറിയത്‌. ടീം സ്‌കോര്‍ 55 റണ്‍ മാത്രമുള്ളപ്പോള്‍ മാംഗ്‌വാനിയുടെ പന്തില്‍ ജൂയല്‍ പിടിച്ചാണ്‌ സേനാരത്നനെ പുറത്തായത്‌. മൂന്നു റണ്‍ മാത്രമായിരുന്നു സംഭാവന.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി(115 റണ്‍) നേടിയ പസിന്‍ഡു സൂര്യഭണ്ഡാരയുടേതായിരുന്നു അടുത്ത ഊഴം. മധ്യനിര കെട്ടിപ്പടുക്കേണ്ട ദൗത്യത്തില്‍ സൂര്യഭണ്ഡാര പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ ജയം മണത്തു. 29 പന്തില്‍ 10 റണ്ണുമായി ദേസായിയുടെ പന്തില്‍ അനുജ്‌ റാവത്തിന്റെ കൈയില്‍ സൂര്യഭണ്ഡാരയുടെ ഇന്നിങ്‌സ് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ലങ്കയുടെ ടോപ്‌സ്കോററായ ഫെര്‍ണാണ്ടോ ആറാമനായി കൂടാരം കയറി.
106 പന്തില്‍ 28 റണ്ണാണ്‌ ഫെര്‍ണാണ്ടോ നേടിയത്‌. 26 റണ്ണുമായി മെന്‍ഡിസ്‌ വാലറ്റത്തെ കൂട്ടുപിടിച്ച്‌ തോല്‍വി ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. ദിനുഷ (11), മലിംഗ (പൂജ്യം), വിയാസ്‌കാന്ത്‌ (16) എന്നിവര്‍ വലിയ ചെറുത്തുനില്‍പ്പു കൂടാതെതന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങി. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ കാമില്‍ മിസ്‌ഹാരയെ പുറത്താക്കി ഇന്ത്യക്ക്‌ ആശിച്ച തുടക്കം സമ്മാനിക്കാന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിന്‌ സാധിച്ചു.
നാലു വിക്കറ്റെടുത്ത ദേസായിക്കു പുറമേ മാന്‍ഗ്‌വാനി, ബദോനി എന്നിവര്‍ രണ്ടു വിക്കറ്റും ജാന്‍ഗ്ര, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

Ads by Google
Saturday 28 Jul 2018 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW