Sunday, December 16, 2018 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.18 AM

ജി.എസ്‌.ടി. ഇളവ്‌ വില കുറയ്‌ക്കില്ല , നേട്ടം ഉല്‍പ്പാദകര്‍ക്ക്‌

uploads/news/2018/07/236849/k4.jpg

തിരുവനന്തപുരം: ചരക്കുസേവന നികുതി (ജി.എസ്‌.ടി) പരിഷ്‌കരണത്തിന്റെ ഭാഗമായി 88 ഇനങ്ങള്‍ക്കു നികുതി കുറച്ചെങ്കിലും നേട്ടം കുത്തകകള്‍ക്കു മാത്രം. നികുതി കുറച്ചപ്പോള്‍ എം.ആര്‍.പി. കൂട്ടി കൊള്ളലാഭത്തിനു കമ്പനികളും വിതരണക്കാരും. നിലവില്‍ സ്‌റ്റോക്കുള്ളവയ്‌ക്ക്‌ ഉയര്‍ന്ന നികുതി നല്‍കിയതാണെന്നും ഇളവ്‌ ഉടന്‍ കൊടുക്കാനാവില്ലെന്നും വ്യാപാരികള്‍.
ജി.എസ്‌.ടി നിരക്കിളവ്‌ ഉല്‍പ്പാദകര്‍ക്ക്‌ അധിക ലാഭത്തിനേ ഉപകരിക്കൂവെന്ന്‌ സാമ്പത്തികവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. അസംസ്‌കൃതവസ്‌തുക്കളുടെ വിലവര്‍ധന ചൂണ്ടിക്കാട്ടി ഉല്‍പ്പന്നവില വര്‍ധിപ്പിക്കാനാകും ഉല്‍പ്പാദകരുടെ നീക്കം.
നികുതി കുറച്ചിട്ടും പഴയവില വാങ്ങുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ സംസ്‌ഥാനം ഒരുങ്ങുന്നുണ്ടെങ്കിലും സംസ്‌ഥാനത്തു രണ്ടുപേരടങ്ങുന്ന ഒരേ ഒരു സമിതി മാത്രമാണ്‌ നടപടിക്കുള്ളത്‌. അതുകൊണ്ടുതന്നെ ഒന്നും നടപ്പാകാന്‍ പോകുന്നില്ലെന്നു നികുതിവകുപ്പ്‌ വൃത്തങ്ങള്‍ തന്നെ പറയുന്നു.
28 ശതമാനം നികുതി ചുമത്തിയിരുന്ന 88 ഇനങ്ങള്‍ക്ക്‌ അഞ്ചുമുതല്‍ പത്തുശതമാനം വരെ നികുതി കുറയ്‌ക്കാനാണ്‌ കഴിഞ്ഞ ജി.എസ്‌.ടി യോഗം തീരുമാനിച്ചത്‌. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്‌താവിനു കിട്ടില്ലെന്നു സാനിറ്ററി നാപ്‌കിന്‍ വില വ്യക്‌തമാക്കുന്നു.
നികുതി കുറച്ചതിലൂടെ 12% വരെ വില കുറയുമെന്ന്‌ പറഞ്ഞിരുന്ന നാപ്‌കിനുകള്‍ക്ക്‌ 1.5 മുതല്‍ 2% വരെ വിലക്കുറവേ ഉണ്ടാകൂവെന്ന്‌ വിതരണക്കാരുടെ വാക്കുകള്‍.

Ads by Google
Saturday 28 Jul 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW