Saturday, February 23, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.18 AM

ചെര്‍ക്കളം അബ്‌ദുള്ളയ്‌ക്ക് അന്ത്യാഞ്‌ജലി

uploads/news/2018/07/236848/k3.jpg

കാസര്‍ഗോഡ്‌: മുന്‍ മന്ത്രിയും മുസ്ലിം ലീഗ്‌ സംസ്‌ഥാന ട്രഷററുമായ ചെര്‍ക്കളം അബ്‌ദുള്ള(76) അന്തരിച്ചു.
ചെര്‍ക്കളത്തെ വസതിയായ കംസാനക്ക്‌ വില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 20 ദിവസമായി മംഗളുരു കെ.എം.സി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്‌ചയാണു വീട്ടിലെത്തിച്ചത്‌. സംസ്‌ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ചെര്‍ക്കളം മുഹ്‌യുദ്ദീന്‍ ജുമാ മസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍ കബറക്കം നടത്തി.
ബാരിക്കാട്‌ മുഹമ്മദ്‌ ഹാജിയുടെയും ആസ്യുമ്മയുടെയും മകനായി 1942 സെപ്‌റ്റംബര്‍ പതിനഞ്ചിനായിരുന്നു ജനനം. കണ്ണൂര്‍ ജില്ലാ അവിഭക്‌ത മുസ്ലിം യൂത്ത്‌ ലീഗിന്റെ നേതൃനിരയിലെത്തിയതു മുതല്‍ രാഷ്‌ട്രീയ, സാംസ്‌കാരിക, മത, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
1987, 1991, 1996, 2001 കാലയളവില്‍ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചു. 2001 -ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായി. ചെങ്കള പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ആയിഷ ചെര്‍ക്കളമാണ്‌ ഭാര്യ. മക്കള്‍: മെഹ്‌റുന്നിസ, മുംതാസ്‌ സമീറ (ജില്ലാ പഞ്ചായത്തംഗം), നാസര്‍ ചെര്‍ക്കളം (മസ്‌കറ്റ്‌), സി.എ. അഹ്‌മദ്‌ കബീര്‍ (എം.എസ്‌.എഫ്‌. മുന്‍ ജില്ലാ പ്രസിഡന്റ്‌). മരുമക്കള്‍: എ.പി. അബ്‌ദുല്‍ഖാദര്‍ ഉപ്പള, കെ.എ. അബ്‌ദുല്‍മജീദ്‌ മഞ്ചേശ്വരം, നുസ്വത്തുന്നിസ (ചാവക്കാട)്‌, ജെസീമ ജാസ്‌മന്‍ ബേവിഞ്ച. മയ്യത്ത്‌ നിസ്‌കാരത്തിന്‌ ആലിക്കുട്ടി മുസ്ല്യാരും വീട്ടില്‍ നടന്ന പ്രാര്‍ഥനയ്‌ക്കു ഹൈദരലി ശിഹാബ്‌ തങ്ങളും നേതൃത്വം നല്‍കി.

Ads by Google
Saturday 28 Jul 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW