Wednesday, October 17, 2018 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.18 AM

ഹതഭാഗ്യയായ ഭരണകക്ഷി എം.എല്‍.എയാണ്‌ ഞാന്‍: പൊതുചടങ്ങില്‍ വിങ്ങിപ്പൊട്ടി യു. പ്രതിഭ എം.എല്‍.എ

uploads/news/2018/07/236841/prathibha-hari.jpg

കായംകുളം: റോഡപകടങ്ങള്‍ സംബന്ധിച്ച്‌ ചില ഉദ്യോഗസ്‌ഥരില്‍ നിന്ന്‌ അനുഭവിക്കേണ്ടി വന്ന ഗതികേടില്‍ വിങ്ങിപ്പൊട്ടി യു. പ്രതിഭ എം.എല്‍.എ. പൊതുവേദിയിലാണ്‌ ഉദ്യോഗസ്‌ഥ നിലപാടുകള്‍ മൂലം ഒന്നും ചെയ്യാന്‍ കഴിയാത്തതിലുള്ള വേദനയോടെ എം.എല്‍.എ വിങ്ങിപ്പൊട്ടിയത്‌. ഭരണപക്ഷത്തെ ഹതഭാഗ്യയായ എം.എല്‍.എയാണ്‌ താനെന്ന്‌ അവര്‍ വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു.

ഭരണപക്ഷ എം.എല്‍.എയായിട്ടും ഉദ്യോഗസ്‌ഥരില്‍ നിന്നനുഭവിക്കേണ്ടി വന്ന ഗതികേടുകളെക്കുറിച്ചോര്‍ത്താണ്‌ പൊതുവേദിയില്‍ എം.എല്‍.എ വിങ്ങിപ്പൊട്ടിയത്‌. നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും ഒരു നടപടിയും എടുക്കാത്ത ട്രാഫിക്‌ പോലീസ്‌ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ ആരുമല്ലല്ലോ അപകടങ്ങളില്‍ മരിക്കുന്നത്‌ എന്ന നിലപാടാണ്‌ സ്വീകരിച്ചത്‌.

അപകടങ്ങള്‍ കുറയ്‌ക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കേണ്ടി വന്നു. ഒടുവില്‍ കുത്തിയിരുപ്പ്‌ സമരം വരെ നടത്തേണ്ടി വരുമെന്ന്‌ പ്രഖ്യാപിച്ച ഹതഭാഗ്യയായ ഭരണകക്ഷി എം.എല്‍.എയാണ്‌ താന്നെന്നു പറഞ്ഞാണ്‌ എം.എല്‍.എ വിതുമ്പിക്കരഞ്ഞത്‌. ആലപ്പുഴ ജില്ലാ പോലീസിന്റെ ട്രാഫിക്‌ ബോധവല്‍ക്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനച്ചടങ്ങായിരുന്നു വേദി.

കായംകുളത്ത്‌ നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ട്രാഫിക്‌ പോലീസിന്‌ ഇതൊന്നും കാര്യമല്ല. ഒരു അടയാള ബോര്‍ഡ്‌ പോലും സ്‌ഥാപിക്കാന്‍ തയാറല്ല. ചില ഉദ്യോഗസ്‌ഥരുടെ നിലപാടുകള്‍ നേരിട്ട്‌ മനസിലായി. കയ്യൂക്ക്‌ കൊണ്ട്‌ നമുക്ക്‌ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയില്ലല്ലോ എന്ന പരിഭവവും പങ്കുവച്ച എം.എല്‍.എ കണ്ണുനീര്‍ തുടച്ചു കൊണ്ടാണ്‌ സംസാരിച്ചത്‌. ഏറെനേരം വാക്കുകള്‍ കിട്ടാതെ പൊതുവേദിയില്‍ അവര്‍ വിങ്ങിപ്പൊട്ടുകയായിരുന്നു.

Ads by Google
Saturday 28 Jul 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW