Tuesday, August 21, 2018 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.14 AM

മറാത്താ പ്രക്ഷോഭം: ഫഡ്‌നാവിസിനെ നീക്കില്ല

uploads/news/2018/07/236815/d4.jpg

മുംബൈ: സംവരണം ആവശ്യപ്പെട്ടു നടത്തുന്ന മറാത്താപ്രക്ഷോഭത്തിന്റെ പേരില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ ബി.ജെ.പി. മാറ്റില്ലെങ്കിലും പാര്‍ട്ടിയില്‍ അദ്ദേഹം ഒറ്റപ്പെട്ടതായി സൂചന. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്‌ ഷായുടെയും ആര്‍.എസ്‌.എസിന്റെയും ശക്‌തമായ പിന്തുണയും പകരംവയ്‌ക്കാനാളില്ലാത്ത വ്യക്‌തിപ്രഭാവവും ഫഡ്‌നാവിസിന്റെ കസേര സുരക്ഷിതമാക്കുന്നു. പട്ടേല്‍പ്രക്ഷോഭം ഗുജറാത്തില്‍ കൈവിട്ടുപോയപ്പോള്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ പാര്‍ട്ടി മാറ്റിയിരുന്നു. എന്നാല്‍, ഒരുവര്‍ഷം കഴിഞ്ഞ്‌ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്‌ട്രയില്‍ ഇതിന്റ ആവശ്യമില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മറാത്താ വിഭാഗം കൈവിട്ടാല്‍ പട്ടികവര്‍ഗത്തെ കൂടെ നിര്‍ത്തി ഭരണം നിലനിര്‍ത്താനാകുമെന്നും കണക്കാക്കുന്നു.
പ്രക്ഷോഭത്തിന്റെ പിന്നില്‍ എന്‍.സി.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷമാണെന്നാണു ബി.ജെ.പി. ആരോപിക്കുന്നത്‌. ഫഡ്‌നാവിസിനെ മാറ്റി പകരം സ്വതന്ത്രനായ രവി റാണയെ മുഖ്യമന്ത്രിയാക്കുമെന്നു കഴിഞ്ഞദിവസം ശിവസേന എം.പി. സഞ്‌ജയ്‌ റാവത്ത്‌ ആരോപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്കു പിന്തുണ ആവര്‍ത്തിച്ച്‌ റാണ തന്നെ രംഗത്തു വന്നിരുന്നു. ഫഡ്‌നാസിനെ മാറ്റാന്‍ സാധ്യതയില്ലെന്നു മുതിര്‍ന്ന ഏതാനും മന്തിമാര്‍ വ്യക്‌തമാക്കിയെങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്‌തര്‍ പോലും അകലംപാലിക്കുന്ന സ്‌ഥിതിയാണുളളത്‌.
പ്രക്ഷോഭക്കാരെ അനുനയിപ്പിക്കാന്‍ 72,000 ജോലികളില്‍ മറാത്താ വിഭാഗത്തിനു 16 ശതമാനം സംരവണം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിയമസാധുത കിട്ടില്ലെന്നു പറഞ്ഞ്‌ അവര്‍ ഇതു തള്ളി. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ അനുഭവ സമ്പത്തു കുറവുള്ള നേതാവിനെ ഫഡ്‌നാവിസ്‌ നിയോഗിച്ചെങ്കിലും ഗുണംചെയ്‌തില്ല.

Ads by Google
Saturday 28 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW