Tuesday, August 21, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.14 AM

പുകവലി ഹാനികരമാണെന്നു സിഗരറ്റ്‌ പാക്കറ്റില്‍ രേഖപ്പെടുത്തും പോലെ ഗംഗാജലം ആരോഗ്യത്തിന്‌ ഹാനികരമാണെന്ന മുന്നറിയിപ്പ്‌ നല്‍കാത്തത്‌ എന്തുകൊണ്ട്‌?

uploads/news/2018/07/236810/Ganga-water.jpg

ന്യൂഡല്‍ഹി: പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു സിഗരറ്റ്‌ പാക്കറ്റിന്റെ പുറത്തു രേഖപ്പെടുത്തുന്നതു പോലെ കുടിക്കാനും കുളിക്കാനും കൊള്ളാത്ത ഗംഗാജലത്തിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കാത്തതെന്തു കൊണ്ടെന്ന്‌ ദേശീയ ഹരിത ട്രിബ്യൂണല്‍.

ഹരിദ്വാറിനും ഉത്തര്‍പ്രദേശിലെ ഉന്നാവോയ്‌ക്കും മധ്യേ ഗംഗയിലെ ജലം ഉപയോഗയോഗ്യമല്ലാതായതില്‍ അധ്യക്ഷന്‍ എ.കെ. ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ആശങ്കപ്രകടിപ്പിച്ചു. തങ്ങളുടെ ആരോഗ്യത്തിനു ദൂഷ്യഫലമുണ്ടാക്കുമെന്നറിയാതെ നിഷ്‌കളങ്കരായ ജനങ്ങള്‍ പവിത്രമായി കരുതുന്ന ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നു.

ഇതിന്റെ ഉപയോഗയോഗ്യതയെക്കുറിച്ചു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം മുന്‍നിര്‍ത്തി നോട്ടീസ്‌ സ്‌ഥാപിക്കണമെന്ന്‌ ബെഞ്ച്‌ നിരീക്ഷിച്ചു. വെള്ളം കുടിക്കാനും കുളിക്കാനും കൊള്ളാമോയെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഗംഗയുടെ ഓരോ നൂറുകിലോമീറ്റര്‍ പരിധിയില്‍ സ്‌ഥാപിക്കാന്‍ ദേശീയ മാലിന്യനിയന്ത്രണ ബോര്‍ഡിനു ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

കുടിക്കാനും കുളിക്കാനും ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ മാപ്പ്‌ രണ്ടാഴ്‌ചയ്‌ക്കകം മാലിന്യനിയന്ത്രണ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ചേര്‍ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌.

Ads by Google
Saturday 28 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW