Wednesday, October 17, 2018 Last Updated 23 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.14 AM

മോഡിയുടെ ഓട്ടോഗ്രാഫ്‌ കിട്ടിയ യുവതിക്ക്‌ വിവാഹാലോചനകളുടെ ബഹളം

uploads/news/2018/07/236809/d6.jpg

കൊല്‍ക്കത്ത: ബംഗാളിലെ ബാങ്കൂര ജില്ലക്കാരികളായ റീത്ത മുദിയും അനിത മുദിയും സ്വന്തം നാടായ റാണിബന്ദിലെ താരങ്ങളാണ്‌. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഓട്ടോഗ്രാഫാണ്‌ സഹോദരിമാരെ പ്രശസ്‌തിയിലേക്കുയര്‍ത്തിയത്‌. പ്രശസ്‌തിക്കൊപ്പം റീത്തക്ക്‌ വിവാഹാലോചനകളുടെയും ബഹളമാണ്‌.

കഴിഞ്ഞ 16 ന്‌ പ്രധാനമന്ത്രിയുടെ പ്രസംഗം കാണാന്‍ അമ്മയ്‌ക്കും സഹോദരി അനിതയ്‌ക്കുമൊപ്പം റീത്തയും മിഡ്‌നാപ്പൂരില്‍ പോയിരുന്നു. എന്നാല്‍, പന്തല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റ മൂവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

പിന്നീട്‌ ആശുപത്രി സന്ദര്‍ശിച്ച മോഡിയോട്‌ റീത്ത ആവശ്യപ്പെട്ടത്‌ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. റീത്തയുടെ ആഗ്രഹം പോലെ പ്രധാന മന്ത്രി ഒട്ടോഗ്രാഫ്‌ നല്‍കി. ആശുപത്രിക്കിടക്കയില്‍ റീത്തയെ ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും വൈറലായി. തൊട്ടുമുമ്പത്തെ ദിവസം വരെ തങ്ങളോട്‌ സംസാരിക്കാതിരുന്നവരുള്‍പ്പെടെ ഓട്ടോഗ്രാഫ്‌ കാണാനായെത്തുന്ന സ്‌ഥിതിവിശേഷമാണ്‌ പിന്നീടുണ്ടായതെന്നു റീത്ത പറയുന്നു.

സന്ദര്‍ശകര്‍ മാത്രമല്ല, പത്തു ദിവസത്തിനിടെ രണ്ടു വിവാഹാലോചനകളും മകള്‍ക്കു വന്നെന്നു റീത്തയുടെ അമ്മ പറയുന്നു. എന്നാല്‍, മക്കളുടെ വിദ്യാഭ്യാസത്തിനാണ്‌ ഇപ്പോള്‍ മുന്‍ഗണനയെന്നും വിവാഹത്തെക്കുറിച്ച്‌ പിന്നീട്‌ ആലോചിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റാണിബന്ദ്‌ കോളജില്‍ ബിരുദ വിദ്യാര്‍ഥിനികളാണ്‌ റീത്തയും അനിതയും.

Ads by Google
Saturday 28 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW