Sunday, December 16, 2018 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.14 AM

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം

uploads/news/2018/07/236808/d5.jpg

ചെെന്നെ: ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി(94)യുടെ ആരോഗ്യനില അതീവ ഗുരുതരമായതായി റിപ്പോര്‍ട്ട്‌. ഇന്നു പുലര്‍ച്ചയോടെ അദ്ദേഹത്തെ വീട്ടില്‍ നിന്നു ആംബുലന്‍സില്‍ കാവേരി ആശുപത്രിയിലേക്കു മാറ്റി.
നേരത്തെഅണുബാധയും പനിയും കുറയുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടി വര്‍ക്കിങ്‌ പ്രസിഡന്റും മകനുമായ എം.കെ. സ്‌റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു.
രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. നേതാവ്‌ ഡി. രാജ ഉള്‍പ്പെടെയുള്ളവര്‍ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച്‌ അന്വേഷിച്ചു. കരുണാനിധിയുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചതായും അദ്ദേഹം എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന്‌ ആശംസിക്കുന്നതായും രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ ട്വീറ്റ്‌ ചെയ്‌തു. രോഗവിവരം അന്വേഷിക്കാന്‍ തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും മറ്റു മന്ത്രിമാരും കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലെത്തി. മുന്‍കേന്ദ്രമന്ത്രിയും സ്‌റ്റാലിന്റെ സഹോദരനുമായ എം.കെ. അളഗിരിയും വീട്ടിലെത്തിയിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന്‌ ഡി.എം.കെ. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയതോടെ മേഖലയില്‍ സുരക്ഷ ശക്‌തമാക്കി. ഗോപാലപുരത്തെ വീടിനു ചുറ്റും ബാരിക്കേഡ്‌ നിരത്തി പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു. കരുണാനിധിയുടെ ആരോഗ്യനില അല്‍പം മോശമായതായി വ്യാഴാഴ്‌ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്‌ ആശങ്കയുണ്ടാക്കിയിരുന്നു.. പാര്‍ട്ടി അധ്യക്ഷസ്‌ഥാനത്ത്‌ അദ്ദേഹം അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്നത്‌ ഇന്നലെ ആഘോഷിക്കാനിരിക്കെയായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നത്‌.

Ads by Google
Saturday 28 Jul 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW