Wednesday, October 17, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.13 AM

'സഞ്‌ജു'വിന്റെ അണിയറക്കാര്‍ക്ക്‌ അബുസലേമിന്റെ വക്കീല്‍ നോട്ടീസ്‌

uploads/news/2018/07/236801/sanju3.jpg

മുംബൈ: ബോളിവുഡ്‌ സൂപ്പര്‍ താരം സഞ്‌ജയ്‌ ദത്തിന്റെ ജീവിതം ആധാരമാക്കി നിര്‍മിച്ച ഹിന്ദി ചിത്രം "സഞ്‌ജു"വിന്റ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ അധോലോക കുറ്റവാളി അബു സലേമിന്റെ വക്കീല്‍ നോട്ടീസ്‌. തന്നെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണു നോട്ടീസ്‌ അയച്ചത്‌. കഴിഞ്ഞ 29 നാണ്‌ ചിത്രം പ്രദര്‍ശനത്തിന്‌ എത്തിയത്‌.

സംവിധായകന്‍ രാജ്‌കുമാര്‍ ഹിരാനി, നിര്‍മാതാവ്‌ വിധു വിനോദ്‌ ചോപ്ര എന്നിവരടക്കമുള്ളവര്‍ക്കാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
15 ദിവസത്തിനകം താനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നീക്കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നു നോട്ടീസില്‍ വ്യക്‌തമാക്കുന്നു. 1993 ലെ മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്‌ അബു സലേം.

Ads by Google
Saturday 28 Jul 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW