Tuesday, August 21, 2018 Last Updated 4 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.11 AM

പഞ്ചാബിലും സര്‍ക്കാരുണ്ടാക്കാന്‍ പി.ടി.ഐ.

uploads/news/2018/07/236795/in5.jpg

ലാഹോര്‍: പാകിസ്‌താന്‍ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന മുന്‍ ക്രിക്കറ്റ്‌ താരം ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാകിസ്‌താന്‍ തെഹ്‌രീക്കെ ഇന്‍സാഫ്‌ (പി.ടി.ഐ.) പഞ്ചാബ്‌ പ്രവിശ്യയിലുംസര്‍ക്കാര്‍ രൂപീകരണത്തിനായി ശ്രമം തുടങ്ങി.
രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചാബ്‌ പ്രവിശ്യയില്‍ സ്വതന്ത്രരുടെ സഹായത്താല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാണ്‌ തീരുമാനം. 297 അംഗ സഭയില്‍ ഭൂരിപക്ഷത്തിന്‌ 149 പേരുടെ പിന്തുണയാണ്‌ വേണ്ടത്‌. പി.ടി.ഐക്ക്‌ 123 സീറ്റുകളുണ്ട്‌. സഖ്യകക്ഷിയായ പി.എം.എല്‍.-ക്യൂ ഏഴു സീറ്റുകള്‍ നേടി.
നിലവിലുള്ള സ്വതന്ത്രര്‍കൂടി പിന്തുണച്ചാല്‍ പി.ടി.ഐയ്‌ക്ക്‌ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരിക്കാം. മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെയും അദ്ദേഹത്തിന്റെ കക്ഷി പി.എം.എല്‍. (നവാസ്‌) ന്റെയും ശക്‌തി കേന്ദ്രമാണ്‌ പഞ്ചാബ്‌. 2008 മുതല്‍ നവാസിന്റെ സഹോദരന്‍ ഷഹബാസാണ്‌ പഞ്ചാബ്‌ മുഖ്യമന്ത്രി.

Ads by Google
Saturday 28 Jul 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW