Tuesday, August 21, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.11 AM

മൃഗശാലയിലെ സീബ്രകള്‍ മേക്കപ്പ്‌ ചെയ്‌ത കഴുതകള്‍

uploads/news/2018/07/236794/in4.jpg

കെയ്‌റോ: മൃഗശാലയില്‍ ഉണ്ടായിരുന്ന സീബ്രകളെല്ലാം കഴുകള്‍. ഇത്രയും കാലം സീബ്രയെന്ന്‌ കരുതി കണ്ടുനിന്നത്‌ കഴുതകളെയാണെന്ന്‌ ഓര്‍ത്ത്‌ അന്തംവിട്ടിരിക്കുകയാണ്‌ കെയ്‌റോയിലെ ജനങ്ങള്‍. ഈജിപ്‌തിന്റെ തലസ്‌ഥാനമായ കെയ്‌റോയിലെ ഗാര്‍ഡന്‍ മുനിസിപ്പല്‍ പാര്‍ക്ക്‌ മൃഗശാലയിലാണ്‌ സംഭവം.
കഴുതകളെ കറുപ്പും വെളുപ്പും നിറം പൂശിയാണ്‌ അധികൃതര്‍ സീബ്രയാക്കിയെടുത്തത്‌. മൃഗശാല സന്ദര്‍ശിക്കവേ മുഹമ്മദ്‌ സര്‍ഹാന്‍ എന്ന വിദ്യാര്‍ഥി എടുത്ത സെല്‍ഫിയാണ്‌ സീബ്രക്കഴുതകളുടെ തനിനിറം പുറംലോകത്തെ അറിയിച്ചത്‌.
ചൂടുകാലമായതിനാല്‍ സര്‍ഹാന്‍ എടുത്ത സെല്‍ഫിയില്‍ കഴുതകളുടെ മേല്‍ പൂശിയ പെയിന്റ്‌ ഉരുകിത്തുടങ്ങിയതാണ്‌ സംശയത്തിനിടയാക്കിയത്‌. സര്‍ഹാന്‍ തന്റെ ഫെയ്‌സ്‌ബുക്കില്‍ ഇട്ട ചിത്രം ആയിരക്കണക്കിനു ആളുകളാണ്‌ ഷെയര്‍ ചെയ്‌തത്‌. എന്നാല്‍ മൃഗശാലയില്‍ യഥാര്‍ത്ഥ സീബ്രകള്‍ ഉണ്ടായിരുന്നതായി മൃഗശാല ഡയറക്‌ടര്‍ മുഹമ്മദ്‌ സുല്‍ത്താന്‍ പറഞ്ഞു.

Ads by Google
Saturday 28 Jul 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW