Wednesday, October 17, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jul 2018 02.10 AM

യു.എസ്‌. സൈനികരുടെ ശരീരാവശിഷ്‌ടങ്ങള്‍ ഉത്തരകൊറിയ കൈമാറി

പ്യോങ്‌യാങ്‌: 65 വര്‍ഷം മുന്‍പ്‌ നടന്ന കൊറിയന്‍ യുദ്ധത്തില്‍ മരിച്ച യു.എസ്‌. സൈനികരുടെ ശരീരാവശിഷ്‌ടങ്ങള്‍ ഉത്തരകൊറിയ തിരികെ നല്‍കി.
ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ തുടര്‍ച്ചയാണിത്‌. ജൂണ്‍ 12 ന്‌ സിംഗപൂരില്‍ ഉത്തര കൊറിയന്‍ഏകാധിപതി കിം ജോങ്‌ ഉന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണള്‍ഡ്‌ ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ സമാധാന കരാറില്‍ ഇരുവരും ഒപ്പുവച്ചിരുന്നു. കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാകുമെന്നു കിം പറഞ്ഞിരുന്നു. കൊറിയുടെ തീരുമാനം നിരവധി കുടുംബങ്ങള്‍ക്ക്‌ സന്തോഷം പകരുമെന്ന്‌ പറഞ്ഞ്‌ കിമിനെ അഭിനന്ദിച്ചുകൊണ്ട്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.
ശരീരാവശിഷ്‌ടങ്ങള്‍ ഔദോഗികമായി സ്വീകരിക്കുന്ന ചടങ്ങ്‌ ഓഗസ്‌റ്റ്‌ ഒന്നിനു നടക്കുമെന്നു വൈറ്റ്‌ ഹൗസ്‌ സെക്രട്ടറി പറഞ്ഞു.

Ads by Google
Saturday 28 Jul 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW