Thursday, November 29, 2018 Last Updated 44 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 08.47 PM

പ്രൊഫഷണല്‍ മോഡലുകളെ തള്ളിയ ഈ 'മാലാഖ മോഡലാണ്' താരം: വൈറലാകുന്ന ഈ സുന്ദരി നിങ്ങളെ അമ്പരപ്പിക്കും!

Nigerian girl

സകല മോഡലുകളെയും പിറകിലാക്കി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് ഒരു അഞ്ചു വയസ്സുകാരി. ചുരുണ്ട് നിറഞ്ഞ മുടിയും കരുത്തുറ്റ കണ്ണുകളുമുള്ള ഈ നൈജീരിയന്‍ പെണ്‍കുട്ടിയെ 'ലോകത്തിലെ തന്നെ സുന്ദരി' എന്ന് വിളിക്കാനാണ് തോന്നുക. ജാരെ എന്നു പേരുള്ള ഈ പെണ്‍കുട്ടി പ്രൊഫഷണല്‍ മോഡലുകളെ വെല്ലുന്ന നോട്ടവും ഇരിപ്പും കൊണ്ട് പ്രത്യേകതയുള്ളവളാകുന്നു.

മോഫെ ബാമുയിവാ എന്ന ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തതോടെയാണ് ജാരെ പ്രശസ്തയായത്. മോഫെയോട് അവളുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്. കൂടുതല്‍ പേരും 'ലോകത്തിലെ തന്നെ സുന്ദരി' എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ജാരെ ഒരു പ്രൊഫഷണല്‍ മോഡലല്ല. സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജെ3 സിസ്‌റ്റേഴ്‌സ് (ഷ3 ശെേെലൃ)െ എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്.

'അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്' എന്ന അടിക്കുറിപ്പോടെയാണ് ജാരെയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൗന്ദര്യമാണ് ഞാനാഗ്രഹിച്ചത്. അവരുടെ കണ്ണുകളിലത് കാണാമായിരുന്നു'വെന്നും മോഫെ പറയുന്നു.

Ads by Google
Friday 27 Jul 2018 08.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW