Wednesday, December 19, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 08.31 PM

സല്‍മാന്റെ ചിത്രത്തില്‍നിന്നും പ്രിയങ്ക ചോപ്ര പിന്മാറി; കാരണംകേട്ട് അതിശയിച്ച് ആരാധകര്‍

uploads/news/2018/07/236694/Priyanka-Salmankhan.jpg

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്ന നിലയിലാണ് അലി അബ്ബാസ് സഫറിന്റെ ' ഭാരത് ' എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഹോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര ഭാരത് സിനിമയില്‍നിന്നും പിന്മാറിയിരിക്കുകയാണ്. ഭാരത് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതിനു ശേഷമാണ് പ്രിയങ്കയുടെ പിന്മാറ്റം.

ഭാരത് സിനിമയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയില്‍നിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ''ഭാരത് സിനിമയില്‍ ഇനി പ്രിയങ്ക ചോപ്ര ഭാഗമാകില്ല. സിനിമയില്‍ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്‌പെഷലാണ്. നിക്കിനു വേണ്ടിയാണ് സിനിമയില്‍ നിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തില്‍ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു'' - അലി അബ്ബാസ് ട്വീറ്റ് ചെയ്തു.

തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാണ് പ്രിയങ്ക. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. പ്രിയങ്കയ്ക്ക് ഒപ്പം നിക്ക് ഇന്ത്യയില്‍ എത്തിയതും ഇരുവരും ഒരുമിച്ച് ചടങ്ങുകളില്‍ പങ്കെടുത്തതോടും കൂടി പ്രണയം ആരാധകര്‍ സ്ഥിരീകരിച്ചു. നിക്കുമായുളള പ്രിയങ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW