Wednesday, October 17, 2018 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 06.48 PM

തന്നെ മുറുകെ പിടിച്ച് അരുത്, അരുതെന്ന് പറഞ്ഞു, പക്ഷെ ആ കടം തീര്‍ക്കാനായി എനിക്കത് ചെയ്യേണ്ടി വന്നു: ആരാധകരെ അമ്പരപ്പിച്ച ആ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി ഗാംഗുലി

VVS Laxman,  Sourav Ganguly

ക്രിക്കറ്റിന്റെ മക്കയെന്ന വിശേഷണം പേറുന്ന ഇംണ്ടിലെ ലോര്‍ഡ്‌സ് മൈതാനത്താണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ച് ഒരു നിമിഷത്തേക്ക് കണ്ണുകളടപ്പിച്ച മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ആ ആഹ്‌ളാദപ്രകടനം നടന്നത്. 2002 ല്‍ ഇംണ്ടിനെതിരെ നാറ്റ്‌വെസ്റ്റ് ട്രോഫി നേടിയ അമിതാഘോഷത്തിലാണ് ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ നിന്ന് സൗരവ് ഗാംഗുലി ജേഴ്‌സി ഊരി ആഘോഷിച്ചത്. ആ ആഘോഷത്തിനു മുമ്പും പിമ്പും നടന്ന സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.

'ബ്രേക്ക്ഫാസ്റ്റ് വിത് ചാമ്പ്യന്‍സ് സീരിസിലെ' ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ എപ്പിസോഡിലാണ് ഗാംഗുലി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആ സമയം തന്റെ ഇടതു വശത്ത് വിവിഎസ് ലക്ഷ്മണനും, പിറകുവശത്ത് ഹര്‍ഭജന്‍ സിങ്ങുമായിരുന്നു. ആ മുഹൂര്‍ത്തത്തില്‍ താന്‍ ജേഴ്‌സി ഊരാന്‍ തുടങ്ങിയപ്പോള്‍ അരുത്, അരുതെന്ന് പറഞ്ഞ് ലക്ഷ്മണ്‍ തന്നെ തടഞ്ഞു. പക്ഷെ താന്‍ ജേഴ്‌സി ഊരി.. ജേഴ്‌സി ഊരിയതിനു പിന്നാലെ ഇനി ഞാന്‍ എന്തു ചെയ്യണമെന്ന് ലക്ഷ്മണ്‍ ചോദിച്ചു. നിങ്ങളും ജേഴ്‌സി ഊരിക്കോളാന്‍ ആയിരുന്നു തന്റെ മറുപടിയെന്നും ഗാംഗുലി പറയുന്നു.

അതേ വര്‍ഷം തന്നെ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഇന്ത്യയില്‍ മുംശെബയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഷര്‍ട്ടൂരി നടത്തിയ ആഘോഷമാണ് ആ സമയം പ്രചോദനമായതെന്നും, ഇംണ്ടിനെതിരെ സീരിസ് വിജയത്തിനു പിന്നാലെ അതാണ് ഓര്‍മ്മ വന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. വാങ്കഡയില്‍ ഫ്‌ളിന്റോഫിനു ആകാമെങ്കില്‍ ലോര്‍ഡ്‌സില്‍ എന്തുകൊണ്ട് തനിക്കായികൂട എന്നാണ് താന്‍ ചിന്തിച്ചതെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

അതിനു ശേഷം എന്റെ മകള്‍ ഒരിക്കല്‍ തന്നോട് ചോദിച്ചു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന്? ക്രിക്കറ്റില്‍ ഷര്‍ട്ടൂരേണ്ടതിന്റെ ആവശ്യം ഉണ്ടോ? എന്നായിരുന്നു ചോദ്യം. അത് തനിക്ക് പറ്റിയ അബദ്ധമാണെന്നായിരുന്നു മറുപടി. ജീവിതത്തില്‍ ചില സമയത്ത് നമ്മുക്ക് നിയന്ത്രണം ഉണ്ടാകില്ലെന്നും സനയ്ക്ക് മറുപടി നല്‍കി.

Ads by Google
Ads by Google
Loading...
TRENDING NOW