Friday, October 19, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 05.19 PM

ഓ.. നിങ്ങളിത് കാണുക, ഷൈജുവേട്ടന്‍ വീണ്ടും 'വൈറല്‍'.: ആദ്യമായി നടനുവേണ്ടി ഒരു തകര്‍പ്പന്‍ കമന്ററി

Shaiju Damodharan, Commentary, Viral video

മലയാളം കമന്ററിയുടെ പൊന്നോമനയായ ഷൈജു ദാമോദരന്‍ ആദ്യമായി മലയാള സിനിമയിലെ ഒരു നടനുവേണ്ടി കമന്ററി പറഞ്ഞു. ഫുട്‌ബോള്‍ താരം വി പി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്റെ നൂറാം ദിനാഘോഷത്തിന് ഭാഗമാകാനാണ് ഷൈജു ദാമോദരന്‍ എത്തിയത്. പ്രൗഢഗംഭീരമായ ആ ചടങ്ങില്‍ ശ്രദ്ധേയമായതും ഷൈജുവിന്റെ സാന്നിധ്യമായിരുന്നു.

ഈ ചടങ്ങില്‍ പറഞ്ഞ കമന്ററിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സദസ്സിലിരിക്കുന്ന ജയസൂര്യയെ നോക്കിയാണ് ഷൈജു ആദ്യമായി ഒരു നടനുവേണ്ടി കമന്ററി പറയുന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലും ഫുടബോള്‍ കമന്ററിയില്‍ കേട്ട അതേ ആവേശം നിറഞ്ഞുനിന്നു.

ജയസൂര്യയടക്കം സദസ്സിലിരുന്നവരെ ആവേശത്തിലാക്കിയ ആ കമന്ററി ഇങ്ങനെ; ജയസൂര്യ വരുന്നു, ആ ഫ്രീ കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ, ഓ...നിങ്ങളിത് കാണുക, വൈ ദിസ് മാന്‍ ഈസ് കോള്‍ഡ് എ ജീനിയസ് ഇന്‍ മലയാളം സിനിമ...കയ്യടിയോടെയിരുന്നു കമന്ററി അവസാനിച്ചത്, പിന്നെ ജയസൂര്യയുടെ നന്ദിപ്രകടനവും.

Ads by Google
Ads by Google
Loading...
TRENDING NOW