Wednesday, December 19, 2018 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 04.20 PM

മദ്ധ്യമ രജ്ജുദോഷവും വേധദോഷവും വിവാഹപ്പൊരുത്ത നിര്‍ണ്ണയത്തില്‍ വളരെ ശ്രദ്ധിക്കണം

uploads/news/2018/07/236675/joythi270718a.jpg

രജ്ജു എന്നാല്‍- ചരട്, മിന്ന്, താലി എന്നെല്ലാം അര്‍ത്ഥം. ദീര്‍ഘമംഗല്യയോഗമാണ് ഫലം. ഈ പൊരുത്തമില്ലങ്കില്‍ സ്ത്രീക്ക് ദാമ്പത്യത്തേക്കാള്‍ വൈധവ്യമാണ് കൂടുതല്‍ കാലമുണ്ടാവുക.

ഭരണി, പൂയം, ചിത്തിര, പൂരാടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങള്‍ ആരോഹി രജ്ജുവില്‍ വരും. സ്ത്രീ പുരുഷനക്ഷത്രം ആരോഹി രജ്ജുവന്നാല്‍ ഭൃര്‍ത്തൃനാശമാണ് ഫലം. മകയിരം, പൂരം, അനിഴം, അവിട്ടം എന്നീ നക്ഷത്രങ്ങള്‍ അവരോഹി രജ്ജുവില്‍ വരും. സ്ത്രീ പുരുഷ നക്ഷത്രം അവരോഹി വന്നാല്‍ ഫലം ഭാര്യാനാശം. എന്നാല്‍ ഒരാള്‍ ആരോഹിയിലും മറ്റയാള്‍ അവരോഹിയിലും വന്നാല്‍ രജ്ജു ദോഷം ഇല്ല. ഫലം: സര്‍വൈശ്വര്യങ്ങളും ഉണ്ടാകും.

വേധദോഷം


രണ്ടു ജാതകങ്ങള്‍ തമ്മില്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം ഗുണമുണ്ടായിരുന്നാലും വേധം എന്ന ദോഷമുണ്ടെങ്കില്‍ എല്ലാം നശിച്ചുപോകും. ഉത്തമ ദമ്പത്യബന്ധം ഉണ്ടാകുന്നതല്ല.
അശ്വതി- തൃക്കേട്ട
ഭരണി- അനിഴം
തിരുവാതിര- തിരുവോണം
വിശാഖംം- കാര്‍ത്തിക
ചോതി- രോഹിണി
മൂലം- ആയില്യം
മകം- രേവതി
പൂയം- പൂരാടം
പുണര്‍തം- ഉത്രാടം
ഉത്രട്ടാതി- പൂരം
അത്തം- ചതയം
പൂരൂരുട്ടാതി- ഉത്രം

മകയിരം, ചിത്തിര, അവിട്ടം ഈ നാളുകള്‍ തമ്മില്‍ വേധമുണ്ട്.
രോഹിണി, തിരുവാതിര, അത്തം ചോതി, തിരുവോണം- കണ്ഠവേധം. ഫലം- ഭര്‍ത്തൃനാശം.
ഭരണി, പൂയം, അനിഴം, പൂരാടം, ഉത്രട്ടാതി- കടിവേധം. ഫലം- നിത്യദാരിദ്ര്യം
അശ്വതി, ആയില്യം, മകം, തൃക്കേട്ട, മൂലം, രേവതി- പാദവേധം. ഫലം- സ്ഥാനചലനം, സഞ്ചാരം.
മകയിരം, ചിത്തിര, അവിട്ടം- ശിരോവേധം. ഫലം- മരണം.
കാര്‍ത്തിക, പുണര്‍തം, വിശാഖം- കക്ഷിവേധം. ഫലം- സന്താനാശം.

ഇത്രയും നാളുകാര്‍ തമ്മില്‍ വിവാഹിതരായാല്‍ പലവിധ ദുഃഖങ്ങള്‍, വേര്‍പാടുകള്‍, ദുരിതങ്ങള്‍, സന്താനങ്ങള്‍ക്ക് അനുസരണക്കുറവ്, സന്താനങ്ങളുടെ മംഗള കര്‍മ്മങ്ങള്‍ക്ക് തടസ്സം എന്നിവ ഫലം.

എന്നാല്‍ രജ്ജുദോഷം, വേധദോഷം ഉള്ള നക്ഷത്രങ്ങളില്‍ വിവാഹിതരായിപ്പോയാല്‍ ജ്യോതിഷശാസ്ത്രത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ശുഭകര്‍മ്മങ്ങള്‍ മൃത്യുജ്ജയ കാരകനായ മഹാദേവന്റെ ക്ഷേത്രത്തില്‍ വിധിയാംവണ്ണമുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തി ദോഷത്തെ വേര്‍പെടുത്താവുന്നതാണ്. ദുഷ്‌ക്കര്‍മ്മങ്ങള്‍ക്ക് പ്രതിവിധിയല്ല.

ജ്യോതിഷം ശാസ്ത്രമാണ്. അത് സത്യവുമാണ്. ഉപാസനയും പ്രാര്‍ത്ഥനയും എല്ലാ ദോഷത്തിനും പരിഹാരമാകും.

കെ.എന്‍. ബാലകൃഷ്ണകൈമള്‍,
അരൂക്കുറ്റി

Ads by Google
Ads by Google
Loading...
TRENDING NOW