Friday, October 19, 2018 Last Updated 9 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 03.55 PM

നിങ്ങൾ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുമോ ? നിദ്രാടനം

'' ഉറക്കത്തിലുള്ള സഞ്ചാരത്തെക്കുറിച്ച് ഓർത്തെടുക്കാൻ ആളുകൾക്ക് കഴിഞ്ഞുവെന്ന് വരില്ല. ഗാഢനിദ്രയിലായിരിക്കുമെന്നതിനാൽ അവരെ ഉണർത്തുന്നതും അത്ര എളുപ്പമായിരിക്കില്ല. ""
Sleepwalking

നിദ്രാടനം എന്ന സ്വപ്നസഞ്ചാരത്തെ അറിയുക [Sleepwalking]


ഉറക്കവുമായി ബന്ധപ്പെട്ടുള്ള ഒരു സ്വഭാവ വൈകല്യമാണ് നിദ്രാടനം എന്ന ഉറക്കത്തിലെ സഞ്ചാരം. ഇത് ബാധിച്ചവർ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുകയും ചിലപ്പോൾ സങ്കീർണമായ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യും. ഇത് സോമ്നാംബുലിസം എന്നും സ്വപ്നസഞ്ചാരമെന്നും മറ്റുമുള്ള പേരുകളിലും അറിയപ്പെടുന്നു. മുതിർന്നവരെക്കാൾ കൂടുതൽ കുട്ടികളിലാണ് ഇതു കണ്ടുവരുന്നത്. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തവർക്കാണ് ഈ വൈകല്യമുണ്ടാവുന്നത്.

ഉറക്കത്തിലുള്ള സഞ്ചാരത്തെക്കുറിച്ച് ഓർത്തെടുക്കാൻ ആളുകൾക്ക് കഴിഞ്ഞുവെന്ന് വരില്ല. ഗാഢനിദ്രയിലായിരിക്കുമെന്നതിനാൽ അവരെ ഉണർത്തുന്നതും അത്ര എളുപ്പമായിരിക്കില്ല.

തുടർച്ചയായ ഇടവേളകളിൽ അല്ലാത്ത നിദ്രാടനം ഉത്കണ്ഠയുളവാക്കുന്ന പ്രശ്നമല്ല. എന്നാൽ, ആവർത്തിച്ചുള്ള നിദ്രാടനം അടിസ്ഥാനപരമായ നിദ്രാരോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഉറക്കത്തിൽ സഞ്ചരിക്കുന്നവർക്ക് പരിക്ക് പറ്റാതെ സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട സംഗതിയാണ്.

കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും


കാരണങ്ങൾ
ഇനി പറയുന്ന കാരണങ്ങൾ മൂലം നിദ്രാടനം ഉണ്ടായേക്കാം: -
1. ഉറക്കമില്ലായ്മ
2. ഉത്കണ്ഠ
3. വിഷാദരോഗം
4. ചില മരുന്നുകൾ

മുതിർന്നവരിൽ നിദ്രാടനം ഇനി പറയുന്ന കാര്യങ്ങൾ മൂലം ഉണ്ടാവാം; -
1. മദ്യപാനം
2. വൈദ്യശാസ്ത്രപരമായ സാഹചര്യങ്ങൾ
3. മാനസിക രോഗങ്ങൾ
4. ചിലയവസരങ്ങളിൽ കുടുംബത്തിലെ മിക്കയാളുകൾക്കും ഈ അവസ്ഥ ഉണ്ടായേക്കാം.

ലക്ഷണങ്ങളും സൂചനകളും


നിദ്രാടനം നടത്തുന്നവരെ കണ്ടാൽ ഉണർന്നിരിക്കുകയാണെന്നു തോന്നുമെങ്കിലും അവർ യഥാർത്ഥത്തിൽ നല്ല ഉറക്കത്തിലായിരിക്കും. നിദ്രാടകർ ചുറ്റി നടക്കുകയും ചില സങ്കീർണ പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്തേക്കാം. തടസ്സപ്പെടുത്തലുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ നിദ്രാടകർ ഉറക്കത്തിലേക്ക് മടങ്ങിയെത്തും, മിക്കപ്പോഴും കിടക്കയിൽ അല്ലാതെ വ്യത്യസ്തമായ ഇടങ്ങളിൽ.
Sleepwalking

നിദ്രാടനത്തിന്റെ ലക്ഷണങ്ങളിൽ ഇവയും ഉൾപ്പെടാം: -


1. നടന്നുകൊണ്ട് ഉറങ്ങുക
2. ഉറക്കത്തിൽ സംസാരിക്കുക
3. ഉറക്കമുണരുമ്പോൾ ദിഗ്ഭ്രമവും ആശയക്കുഴപ്പവും ഉണ്ടാവുക
4. നിദ്രാടനം നടത്തിയപ്പോഴത്തെ സംഭവങ്ങൾ ഓർമ്മയില്ലാതിരിക്കുക.
5. രോഗനിർണയം

സാധാരണയായി കുട്ടികളിലെ നിദ്രാടനം മാതാപിതാക്കളാണ് കണ്ടെത്തുന്നത്. മുതിർന്നവർക്ക് ഇത്തരം പ്രശ്നമുണ്ടോയെന്ന് സ്വയം തിരിച്ചറിയാനും സാധിക്കും.

തുടർച്ചയായി നിദ്രാടനം ഉണ്ടാവുന്ന കേസുകളിൽ, മറ്റ് രോഗങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പിക്കാൻ മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ഡോക്ടർ നിർദേശിച്ചേക്കാം.

ഉറക്കത്തെ കുറിച്ചുള്ള പഠനം (പോളിസോമ്നോഗ്രാം) നടത്താൻ ഡോക്ടർ നിർദേശിക്കുകയും അതിന്റെ ഫലങ്ങൾ പുനരവലോകനം നടത്തി ഉറക്ക രോഗം ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.

ചികിത്സയും പ്രതിരോധവും

ചികിത്സ


സാധാരണയായി, മിക്ക നിദ്രാടന കേസുകളിലും ചികിത്സ വേണ്ടിവരില്ല.

പരിക്കു പറ്റാനുള്ള സാധ്യത, ദുരിതപൂർണമായ അവസ്ഥ അല്ലെങ്കിൽ ലജ്ജാകരമായ അവസ്ഥയിലേക്ക് നയിക്കപ്പെടുക എന്നീ സാഹചര്യങ്ങളിൽ നിദ്രാടനത്തിന് ചികിത്സ ആവശ്യമാണ്.

ചികിത്സയിൽ ഇവ ഉൾപ്പെടുന്നു; -

1. മരുന്ന് മാറ്റം: ചില മരുന്നുകളാണ് കാരണമെന്ന് കണ്ടെത്തിയാൽ അവ മാറ്റി പകരം വേറെ മരുന്ന് പരീക്ഷിക്കുന്നു.
2. ഉറക്ക തടസ്സം മാറ്റാനുള്ള മരുന്നുകളും ഡോസു കുറഞ്ഞ ഉറക്ക മരുന്നുകളും.
3. ഉറക്കമില്ലായ്മ, വൈദ്യശാസ്ത്രപരമായതോ മാനസികമോ ആയ അടിസ്ഥാനപരമായ കാരണങ്ങൾ എന്നിവയ്ക്കുള്ള ചികിത്സ.

നിദ്രാടനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്ക് പരിക്കുകൾ പറ്റാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഉറക്കത്തിനിടെ നടക്കുമ്പോൾ തട്ടിവീണേക്കാവുന്ന തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗൃഹോപകരണങ്ങൾ, വയറുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതും സുരക്ഷാനടപടികളിൽ ഉൾപ്പെടുന്നു. പ‍ടികളിൽ നിന്നും മറ്റും വീഴാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം.

Sleepwalking

പ്രതിരോധം

നിദ്രാടനത്തെ തടയുവാൻ; -

1. ആന്റി-ഡിപ്രസന്റുകളും മദ്യപാനവും ഉപേക്ഷിക്കുക
2. രോഗത്തെ വഷളാക്കാവുന്ന മാനസിക പിരിമുറുക്കം, മാത്സര്യം അല്ലെങ്കിൽ ഉത്കണ്ഠ എന്നിവ ഒഴിവാക്കണം.
3. ഉറക്കമില്ലായ്മ പ്രതിരോധിക്കുക.

കൂടുതൽ വായിക്കുക

സങ്കീർണതകൾ

നിദ്രാടനം ഉത്കണ്ഠാജനകമായ ഒരു സംഗതിയല്ല എങ്കിലും നിദ്രാടനം നടത്തുന്നവർ;

1. ഗൃഹോപകരണങ്ങളിലോ മറ്റോ തട്ടിവീണേക്കാം.
2. മറ്റുള്ളവർക്ക് പരിക്കുണ്ടാക്കിയേക്കാം
3. മറ്റുള്ളവരുടെ ഉറക്കത്തിനു തടസ്സം സൃഷ്ടിച്ചേക്കാം
4. കൂടുതൽ സമയം ഉറക്കം തടസ്സപ്പെടുന്ന അവസ്ഥയുണ്ടായേക്കാം.


നിദ്രാടനം ഗൗരവതരമായ ഒരു അവസ്ഥയല്ല. സ്ഥിരമായി നിലനിൽക്കുകയോ ഉറക്കത്തിനിടെ ഡ്രൈവിംഗ് പോലെ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്താൽ, തീർച്ചയായും ഡോക്ടറെ സന്ദർശിക്കണം.

നിദ്രാടകരെ ഉണർത്തുന്ന അവസരത്തിൽ ദിഗ്ഭ്രമവും ആശയക്കുഴപ്പവും ബാധിച്ച നിലയിലായിരിക്കും.

നിദ്രാടകർക്ക് വീണ് പരിക്കുപറ്റിയേക്കാം. നിദ്രാടനത്തിനിടെ കുട്ടികളെ തിരികെ കിടക്കയിലെത്തിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, അപകടമൊഴിവാക്കാനായി വാതിലുകൾ പൂട്ടിയിടുകയും താക്കോൽ മാറ്റിവയ്ക്കുകയും വേണം.

കടപ്പാട്: modasta.com

Ads by Google
Friday 27 Jul 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW