Wednesday, February 20, 2019 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 03.42 PM

കടപ്പ കത്തോലിക്കാ ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് ആരോപണം; വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു; മറ്റു ബിഷപ്പുമാര്‍ക്ക് ആകാമെങ്കില്‍ തനിക്കും പറ്റുമെന്ന് ബിഷപ്പിന്റെ മറുപടി

ബിഷപ്പ് പ്രസാദും രൂപതയിലെ വൈദികരും തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2016 ഏപ്രില്‍ 25ന് ബിഷപ്പിനെ വൈദികര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ മൂന്ന് വൈദികര്‍ അടക്കം ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Kadappa Catholic Bishop

കടപ്പ: റോമന്‍ കത്തോലിക്കാ സഭയിലെ ഒരു ബിഷപ്പ് കൂടി ആരോപണത്തില്‍. കടപ്പ ബിഷപ്പ് ഗല്ലേല പ്രസാദിനെതിരെയാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്നാണ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ആരോപിക്കുന്നത്. ഇതേചൊല്ലി ബുധനാഴ്ച കുര്‍ബാനമധ്യേ ഇരുപക്ഷവും ഏറ്റുമുട്ടി. ബിഷപ്പിന്റെ കുര്‍ബാന വിശ്വാസികള്‍ തടയുകയും ചെയ്തു. എന്നാല്‍ മറ്റു പല ബിഷപ്പുമാര്‍ക്കും ഇതൊക്കെ ആകാമെങ്കില്‍ തനിക്കുമാത്രം എന്താണ് വിവേചനം എന്നാണ് ബിഷപ്പ് ജി.പ്രസാദ് തിരിച്ചുചോദിക്കുന്നത്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 'ഹാന്‍സ് ഇന്ത്യ' എന്ന ദിനപത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ബുധനാഴ്ച മരിയാപുരം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ കുര്‍ബാന ചൊല്ലാന്‍ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ തടയുകയായിരുന്നു. കുടുംബജീവിതം നയിക്കുന്ന ബിഷപ്പ് ക്രൈസ്തവജീവിതത്തിന്റെ പവിത്രത നശിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. റോമന്‍ കത്തോലിക്കാസഭയിലെ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും കുടുംബജീവിതം നിഷിദ്ധമാണ്.

Kadappa Catholic Bishop

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നിന്ന് പോലീസ് ഇടപെട്ടാണ് ബിഷപ്പിനെ രക്ഷപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ക്രമസമാധാനപ്രശ്‌നം കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. രൂപതയുടെ നാലാമത്തെ ബിഷപ്പ് ആയി 2008 ജനുവരി 31നാണ് ജി.പ്രസാദിനെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചത്. വൈകാതെ ബിഷപ്പും വൈദികരും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു.

ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന് സഭാംഗങ്ങളായ പ്രദീപ്, ആന്റണി എന്നിവര്‍ 'ഹാന്‍സ് ഇന്ത്യ'യോട് പ്രതികരിച്ചു. പ്രാര്‍ത്ഥനയ്‌ക്കെത്തിയ സ്ത്രീകളെ ഇദ്ദേഹം ലൈംഗികമായി ഉപദ്രവിച്ചതായും ആരോപണമുണ്ട്. സഭയില്‍ ഉന്നതര്‍ക്ക് പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. അവസാനം, തങ്ങള്‍ ജൂണ്‍ നാലിന് ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയെന്നും ഇവര്‍ പറഞ്ഞു.

Kadappa Catholic Bishop

അതേസമയം, തനിക്കെതിരായ നീക്കത്തിനു പിന്നില്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും താന്‍ മാത്രം കുറ്റക്കാരാനാണെന്ന നിലയിലുമാണ് പ്രചാരണം നടക്കുന്നതെന്ന് ബിഷപ്പ് പ്രസാദ് ആന്ധ്രാപ്രദേശ്, തെലങ്കാന (ടി.സി.ബി.സി) ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും അയച്ച കത്തില്‍ പറയുന്നു. അവരെല്ലാം വിശുദ്ധരാണ്. തന്റെ ബലഹീനതവച്ച് അവര്‍ എന്നെ ഉന്നമിടുന്നു. കടപ്പ ബിഷപ്പ് പദവിയില്‍ നിന്നും തന്നെ പുറത്താക്കാനാണ് അവരുടെ ശ്രമം. എല്ലാ ബിഷപ്പുമാരും മോശക്കാരല്ല. എന്നാല്‍ ചില ബിഷപ്പുമാര്‍ ഉണ്ടെന്നും ബിഷപ്പ് പ്രസാദ് പറയുന്നു.
Kadappa Catholic Bishop

കുര്‍നൂര്‍ ബിഷപ്പ് പൂല അന്തോണി, നെല്ലൂര്‍ ബിഷപ്പ് മോസസ് ദൊരബൊയിന പ്രകാശം, എലൂരു ബിഷപ്പ് പൊള്‍മെറ ജയറാവു, വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് മല്ലവറാപു പ്രകാശ് എന്നിവരാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നും ബിഷപ്പ് പ്രസാദ് പറയുന്നു. ഇവരെല്ലം തട്ടിപ്പുകാരും സഭയ്ക്കുള്ളിലെ ബിസിനസുകാരുമാണെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

നിങ്ങളില്‍ പലര്‍ക്കും കുടുംബവും സ്വന്തം വസതികളും ഉള്ളവരാണെന്ന് തനിക്കറിയാം. വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളും വന്‍തുകകളുടെ നിക്ഷേപവും നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ അധാര്‍മ്മിക ജീവിതവും വഴിവിട്ട പോക്കും അറിയാമെങ്കിലും താന്‍ ഒരിക്കലെങ്കിലും നിങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടോ? ഇതുതന്നെയാണ് താനും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ടി.സി.ബി.സിക്ക് എഴുതിയ കത്തില്‍ പറയുന്നു.

ബിഷപ്പ് പ്രസാദും രൂപതയിലെ വൈദികരും തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 2016 ഏപ്രില്‍ 25ന് ബിഷപ്പിനെ വൈദികര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ മൂന്ന് വൈദികര്‍ അടക്കം ഏതാനും പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പണം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും 20 ലക്ഷം രുപ നല്‍കാമെന്ന് ഉറപ്പുകൊടുത്തിട്ടാണ് വിട്ടയച്ചതെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Ads by Google
Friday 27 Jul 2018 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW