Saturday, September 22, 2018 Last Updated 52 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 03.18 PM

സ്വാദിഷ്ഠമായ ചിക്കന്‍ കൊണ്ടാട്ടം തയാറാക്കാം

uploads/news/2018/07/236666/CokryTips270718a.jpg

ചിക്കന്‍ കൊണ്ടാട്ടം

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 300ഗ്രാം
എണ്ണ - 250 ഗ്രാം
സവാള - 150 ഗ്രാം
ഇഞ്ചി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - ഒരു ടീസ്പൂണ്‍
ചതച്ച ഉണക്കമുളക്- രണ്ട് ടീസ്പൂണ്‍
തക്കാളി സോസ് - ഒരു ടീസ്പൂണ്‍
ഗരംമസാല - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചെറിയ കഷണങ്ങളായി മുറിച്ച ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് എണ്ണയില്‍ വറുത്ത് എടുക്കുക. ചൂടായ പാനിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ നീളത്തില്‍ അരിഞ്ഞത് വഴറ്റുക. അതിലേക്ക് ചതച്ച ഉണക്കമുളക് ഇട്ട് വഴറ്റുക. തക്കാളി സോസ്, ഗരംമസാല , ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി വറുത്ത ചിക്കന്‍ ഇടുക. നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക.

കണ്ണന്‍ ബോസ്
ഷെഫ്

Ads by Google
Friday 27 Jul 2018 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW