Wednesday, October 17, 2018 Last Updated 27 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 01.19 PM

പുതിയ ഹോണ്ട ഏവിയേറ്റര്‍ വിപണിയില്‍ എത്തി , വില 55,157 രൂപ മുതല്‍

Honda Aviator

2018 ഏവിയേറ്ററുമായി ഹോണ്ട വിപണിയില്‍ എത്തി. വിപണിയില്‍ 55,157 രൂപ (ഡൽഹി എക്‌സ്‌ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങളിൽ ഏവിയേറ്റർ എത്തുന്നു.

പുതിയ രണ്ടു നിറഭേദങ്ങളിൽ കൂടി ഏവിയേറ്റർ എത്തുന്നു. ഇനി മുതല്‍ അഞ്ചു നിറങ്ങള്‍ ഏവിയേറ്ററില്‍ തെരഞ്ഞെടുക്കാം. നിലവിലുള്ള ലഷ് മജെന്ത മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ പുതിയ മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ജാസി ബ്ലൂ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭിക്കും. 109.19 സിസി നാലു-സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന് 8 bhp കരുത്തും 8.9 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രത്തിലെത്തുക. മുന്‍ മോഡലിലുള്ള എഞ്ചിന്‍ തന്നെയാണ് ഇത്.

ടിവിഎസ് ജൂപിറ്റര്‍ ക്ലാസിക്, യമഹ ഫസീനോ എന്നിവരാണ് ഹോണ്ട ഏവിയേറ്ററിന്റെ എതിരാളികൾ. 82 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍ പിന്‍ കൊളുത്തുകള്‍ എന്നിവ ഏവിയേറ്റിൽ ഒരുങ്ങുന്നു.

Ads by Google
Friday 27 Jul 2018 01.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW