Saturday, August 17, 2019 Last Updated 41 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.55 PM

14 കാരി സ്‌കൂളില്‍ പോകുന്ന വഴിയില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്തു ബലാത്സംഗം; അമ്മയും ചേച്ചിയും കെണിയൊരുക്കി 22 കാരനെ കുടുക്കി പോലീസില്‍ എല്‍പ്പിച്ചു

uploads/news/2018/07/236644/khan.jpg

ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുദിവസം മുമ്പ് ബലാത്സംഗം ചെയ്ത 22 കാരനെ അമ്മയും ചേച്ചിയും ചേര്‍ന്ന് കയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാവിലെ സ്‌കൂളില്‍ പോകുന്ന വഴിയില്‍ 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയിരുന്ന സമീര്‍ഖാന്‍ എന്ന യുവാവിനെയാണ് പോലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിച്ചത്. ഒമ്പതാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിനിയാണ് ഇര.

പെണ്‍കുട്ടിയുടെ വീടിനടുത്ത് ഒരു തയ്യല്‍ക്കട നടത്തുന്ന സമീര്‍ഖാന്‍ ഒരു മാസം മുമ്പ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ പിന്നാലെ വരികയും സ്‌കൂളിലേക്ക് തന്റെ മോട്ടോര്‍ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടക്കത്തില്‍ പെണ്‍കുട്ടി നിരസിച്ചെങ്കിലും ഖാന്‍ നിര്‍ബ്ബന്ധിച്ചതോടെ കയറി. പിന്നീട് ഇത് കുറേ ദിവസത്തേക്ക് പതിവായി. എന്നാല്‍ ജൂലൈ 22 ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കേര്‍വാ ഡാമിന് അരികില്‍ ജനവാസമില്ലാത്ത സ്ഥലത്തേക്ക് കൊണ്ടു പോയി പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി. വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ആരോടും വിവരം പറഞ്ഞില്ല. ഖാന്‍ പിന്നീടും പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ധൈര്യം കിട്ടിയ പെണ്‍കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെ ഖാനെ പിടികൂടാന്‍ പെണ്‍കുട്ടിയുടെ മാതാവ് കെണിയൊരുക്കി. പിറ്റേന്നും ഖാന്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ശ്യാമളാ ഹില്‍സിലെ ആരും അറിയാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയോട് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ പിന്നാലെ വന്ന പെണ്‍കുട്ടിയുടെ മാതാവും മൂത്ത സഹോദരിയും കയ്യോടെ പിടികൂടി. ഇരുവരും ചേര്‍ന്ന് നന്നായി മര്‍ദ്ദിച്ച ശേഷം 100 ലേക്ക് വിളിച്ച് പോലീസിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ പോലീസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഖാനെ കയ്യോടെ പിടികൂടി. തട്ടിക്കൊണ്ടു പോകല്‍, കയ്യേറ്റം, ബലാത്സംഗം എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

Ads by Google
Friday 27 Jul 2018 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW