Sunday, December 16, 2018 Last Updated 45 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.52 PM

പുതിയ വെസ്പ നോട്ടെ ഇന്ത്യൻ വിപണിയിൽ, വില 70,285 രൂപ

Piaggio Vespa Notte

2018 ഓട്ടോ എക്‌സ്‌പോയില്‍ പിയാജിയോ പ്രദര്‍ശിപ്പിച്ച വെസ്പ പതിപ്പ് എത്തി. പുതിയ വെസ്പ നോട്ടെ വിപണിയില്‍ പുറത്തിറങ്ങി. 70,285 രൂപയാണ് വെസ്പ നോട്ടെയുടെ ഡൽഹി എക്‌സ്‌ഷോറൂം വില. വെസ്പ LX 125 മോഡലിനെ അടിസ്ഥാനപ്പെടുത്തി വെസ്പ നോട്ടെ ഒരുങ്ങുന്നത്.

2,000 രൂപയാണ് ബുക്കിംഗ് തുക. പുതിയ മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ തുടങ്ങി. ഇന്ത്യയില്‍ റെട്രോ ക്ലാസിക് സ്‌കൂട്ടറുകള്‍ക്ക് പ്രചാരം കൂടുന്നത് മുന്നില്‍ കണ്ടാണ് വെസ്പ നോട്ടെയുമായുള്ള പിയാജിയോയുടെ വരവ്.

Piaggio Vespa Notte

പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് സ്‌കൂട്ടറിന്റെ പ്രത്യേകത. വെസ്പ നോട്ടെയിലുള്ള 125 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 9.5 bhp കരുത്തും 9.9 Nm ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് ആണ് ലഭിക്കുന്നത്.

114 കിലോയാണ് സ്‌കൂട്ടറിന്റെ ഭാരം. ഗ്രൗണ്ട് ക്ലിയറന്‍സ് 155 mm. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ വെസ്പ നോട്ടെയ്ക്ക് കഴിയുമെന്നാണ് സൂചന. മുന്‍ പിന്‍ ടയറുകളില്‍ 150 mm, 140 mm ഡ്രം ബ്രേക്കുകളാണ് ഒരുങ്ങുന്നത്. ഹോണ്ട ഗ്രാസിയ, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ്, ടിവിഎസ് എന്‍ടോര്‍ഖ്, അപ്രീലിയ SR 125 എന്നിവരാണ് പുതിയ വെസ്പ നോട്ടെയുടെ എതിരാളികൾ. ഏഴു ലിറ്ററാണ് സ്‌കൂട്ടറിന്റെ ഇന്ധനശേഷി.

Ads by Google
Friday 27 Jul 2018 12.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW