Sunday, December 16, 2018 Last Updated 34 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.48 PM

സൗദി അറേബ്യയിൽ ഇന്ത്യൻ സിനിമാ പ്രദർശന കമ്പനിക്ക് അനുമതി

uploads/news/2018/07/236641/Gulf270718d.jpg

റിയാദ് : സൗദി അറേബ്യയിൽ ഇന്ത്യൻ സിനിമാ തീയേറ്ററിന് അനുമതിയായി . കഴിഞ്ഞ 20 വർഷത്തെ പരിജയ സമ്പത്തുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പ്രദർശന കമ്പനിയായ പി.വി.ആർ സിനിമാസും യു.എ.ഇയിലെ അൽഫുതൈം ഗ്രൂപ്പുമായി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

അൽഫുതൈം ഗ്രൂപ്പിനു കീഴിലുള്ള വോക്‌സ് സിനിമാസ്ആണ് സൗദിയിൽ തിയേറ്ററുകൾ ആരംഭിച്ചത് .നിലവിൽ ഇവർ റിയാദിൽ തീയേറ്റർ തുറന്ന് സിനിമാ പ്രദർശനവും തുടങ്ങിക്കഴിഞ്ഞു .ഇന്ത്യയിൽ നിന്നും "കബാലി" എന്ന സിനിമയും ഇതിന്റെ പ്രദർശന വിജയവും ഇന്ത്യൻ സിനിമകൾ വീണ്ടും സൗദി തീയേറ്ററിലേക്ക് എത്തുന്നതിന് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ .ആസിഫലി നായകനായ മലയാള സിനിമ "ബിടെക്" ചില സാങ്കേതിക കാരണങ്ങളാൽ പ്രദർശനാനുമതി ലഭിച്ചില്ല .

ഏറ്റവും മികച്ച വിനോദ, ആതിഥേയ മാനദണ്ഡങ്ങൾ സമന്വയിപ്പിക്കുന്ന 'പി.വി.ആർ ഡയറക്‌ടേഴ്‌സ് കട്ട്' അടക്കമുള്ള നവീന സേവനങ്ങൾ സൗദി അറേബ്യയിലും ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലും പരിചയപ്പെടുത്തുന്നതിന് പി.വി.ആർ സിനിമാസും അൽഫുതൈം ഗ്രൂപ്പും തമ്മിലുള്ള സഹകരണത്തിലൂടെ ലക്ഷ്യം ഇടുന്നുണ്ട് .

തലയിണയും കമ്പിളിയും ഉൾപ്പെടെ ഏറ്റവും സുഖപ്രദമായ ഇരിപ്പിടങ്ങളും പേഴ്‌സണൽ അറ്റന്റന്റ് കോൾ സിസ്റ്റവും ആവേശമുണർത്തുന്ന ഇൻ-സീറ്റ് ഭക്ഷണ, പാനീയ വിതരണവും ഉൾപ്പെയുള്ള ആഡംബര സിനിമാനുഭവമാണ് 'പി.വി.ആർ ഡയറക്‌ടേഴ്‌സ് കട്ട്' പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.

ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് സൗദിയിൽ സിനിമാ മേഖലയിൽ നിരവധി അവസരങ്ങളുണ്ടെന്ന് അൽഫുതൈം കമ്പനി ഗ്രൂപ്പ് ഡെവലപ്‌മെന്റ് ഡയറക്ടർ മർവാൻ ശഹാദ പറഞ്ഞു. തങ്ങളെ സംബന്ധിച്ചേടത്തോളം പി.വി.ആർ സിനിമാസ് മാതൃകാ പങ്കാളികളാണ്. സൗദിയിൽ തിയേറ്ററുകൾക്ക് സ്ഥലം ലഭ്യമാക്കുന്നതിന് ഷോപ്പിംഗ് മാൾ, റിയൽ എസ്റ്റേറ്റ് പദ്ധതി ഉടമകളുമായി തങ്ങൾ ചർച്ചകൾ നടത്തിവരികയാണെന്നും മർവാൻ ശഹാദ വ്യക്തമാക്കി .

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് രാജ്യത്ത് സിനിമ പ്രദർശനത്തിന് അനുമതി നൽകിയത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 27 Jul 2018 12.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW