Monday, November 19, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 11.22 AM

ഓഹരി വിപണി കുതിപ്പ് തുടരുന്നു; സെന്‍സെക്‌സ് 37,300 തൊട്ടു

stock market

മുംബൈ: വ്യാപാരവാരത്തില്‍ അവസാന ദിവസവും റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഓഹരി വിപണി.

വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 326.06 പോയന്റ് വര്‍ദ്ധിച്ച് 37,313.43ലെത്തി. ദേശിയ സൂചികയായ നിഫ്റ്റി 81.85 പോയന്റ് വര്‍ദ്ധിച്ച 11,248.95ത്തിലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 991 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 390 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഐഎല്‍ ആന്‍ഡ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ബയോകോണ്‍, നവീന്‍ ഫ്്‌ളൂറിന്‍ ഇന്റര്‍നാഷണല്‍, ഐടിസി ലിമിറ്റഡ്, മൊത്തിലാല്‍ ഒസ്‌വാള്‍ ഫിനാന്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ശ്രീ രേണുക ഷുഗര്‍സ്, വക്രാന്‍ജി, ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലാബ്‌സ്, ഹെഡെല്‍ബെര്‍ഗ് സിമിന്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW