Wednesday, July 17, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 10.28 AM

1970നു ശേഷം ജനിച്ചവര്‍ക്കു ഇനി മരണമില്ല ! ഈ സുവര്‍ണ്ണാവസരം കാശുകാര്‍ക്കു മാത്രം

uploads/news/2018/07/236616/age.jpg

അമരത്വം എന്ന സങ്കല്‍പ്പം മനുഷ്യരെ ഭ്രമിപ്പിക്കുന്ന ഒന്നായിരുന്നു. കലകളിലും മറ്റും ഏര്‍പ്പെടുന്നവര്‍ അവരുടെ കൃതികളിലൂടെ അനശ്വരരായി തീരാന്‍ ആഗ്രഹിച്ചിരുന്നു. ഒരു പുതിയ പ്രവചനം പറയുന്നത് 2050-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ജെനെറ്റിക് എന്‍ജിനീയറിങ്ങിന്റെയും കരുത്തില്‍ മനുഷ്യന്‍ 2050-തോടെ ഒരു തരം അമരത്വം നേടുമെന്നാണ്. മനുഷ്യന്‍ മരിക്കേണ്ടിവരുന്നത് ശരീരത്തിന്റെ ശേഷികള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ. എന്നാല്‍, ശരീരത്തിന്റെ ഇന്നത്തെ പരിമിതികളെ മറികടക്കാന്‍ 2050 തോടു കൂടി ശാസ്ത്രത്തിനു സാധിക്കുമെന്നാണ് ഡോക്ടര്‍ ഇയന്‍ പിയെഴ്സണ്‍ന്റെ (Dr. Ian Pearson) അവകാശവാദം. 2050 വരെ ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും മരണത്തെ അഭിമുഖീകരിക്കേണ്ടിവരില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

ഈ സുവര്‍ണ്ണകാലം കാശുകാര്‍ക്കും, പ്രശസ്തര്‍ക്കുമായിരിക്കും വരികയെന്നാണ്. കാരണം ഇതെല്ലാം ചിലവുള്ള കാര്യങ്ങളാണ്. മധ്യവര്‍ഗത്തിന് ഈ കാര്യങ്ങള്‍ 2050-ല്‍ പ്രാപ്യമായേക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രവചന പ്രകാരം 1970-ലോ (ഈ വര്‍ഷം 48 വയസ്) അതിനു ശേഷമോ ജനിച്ച കാശുകാര്‍ക്ക് തീര്‍ച്ചയായും ഇത്തരം ഒരു സാധ്യത നിലനില്‍ക്കുന്നു. മരണത്തെ ഒഴിവാക്കാനുള്ള പല വികാസ പരിണാമങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. ഒന്ന്, ജെനെറ്റിക് എന്‍ജിനീയറിങ്ങിലൂടെ പുതിയ ശരീര ഭാഗങ്ങള്‍ സൃഷ്ടിക്കാമെന്നതാണ്. ലാബില്‍ നിര്‍മിച്ച സംയുക്തകോശങ്ങളും (tissues) അവയവങ്ങളും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളില്‍ വിജയകരമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇതിലൂടെ മറ്റു മനുഷ്യരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്നതു പോലെ, അവയവ നിരസിക്കല്‍ (rejection) കുറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കോശങ്ങള്‍ക്ക് സ്വാഭാവികമായി പ്രായമാകും. അവയ്ക്ക് പൂര്‍വ്വസ്ഥിതിയിലാകാനുള്ള ശേഷി നഷ്ടപ്പെടും. എന്നാല്‍, ചിലയാളുകള്‍ പറയുന്നത് കോശങ്ങളുടെ പ്രായമാകല്‍ എതിര്‍ദിശയിലേക്കു തിരിച്ചു വിടാമെന്നാണ്.

നിങ്ങളുടെ ശരീരത്തെ തിരിച്ച് 29, 30 വയസിലേക്ക് കൊണ്ടു ചെന്നെത്തിക്കാമെങ്കില്‍ ചിരഞ്ജീവിത്വത്തെ സ്വാഗതം ചെയ്യണം. ഇതെല്ലാം വെറും ഭാവനയല്ല. കഴിഞ്ഞയാഴ്ച ദുബായില്‍ സംഘടിപ്പിച്ച വേള്‍ഡ് ഗവണ്‍മെന്റ് സമിറ്റില്‍ (World Government Summit) ഒരു ഹിബ (HIBA, Hybrid Intelligence Biometric Avatar) അവതരിപ്പിച്ചിരുന്നു. ഹിബ പല തരം പഠനങ്ങളുടെ മൂര്‍ത്തീകരണമായിരുന്നു. മനുഷ്യര്‍ക്ക് സംയുക്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രജ്ഞയിലൂടെ ഒരുമിക്കാമെന്നാണ് കാണിച്ചു തരുന്നത്. ഈ അന്തര്‍ദേശീയ നെറ്റ്വര്‍ക്ക് 2050-ലെങ്കിലും മനുഷ്യര്‍ക്ക് സംസാരം (speech) നിര്‍ത്താമെന്നും, ചിന്തയിലൂടെ പരസ്പരം സംവേദിക്കാമെന്നും പറയുന്നു. ഡോക്ടര്‍ പിയേഴ്സണ്‍ ഈ ആശയം ഒരു പടി കൂടെ മുന്നോട്ടു കൊണ്ടുപോയി. 2050-ല്‍ മനുഷ്യജീവിതം കംപ്യൂട്ടറുമായി ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ആന്‍ഡ്രോയിഡ് ശരീരം വഹിക്കുന്ന മനുഷ്യരെ ഈ രീതിയില്‍ ബന്ധിപ്പിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. പ്രജ്ഞ ക്ലൗഡിലേക്ക് അപ്ലോഡു ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് പലതരം ആന്‍ഡ്രോയിഡ് പുറം ചട്ടകള്‍ സ്വീകരിക്കാം.

നാളിതുവരെ നമ്മള്‍ നമ്മളെ അറിഞ്ഞിരുന്നത് സംസ്‌കാരം, മതം എന്നീ രണ്ടു കേന്ദ്രങ്ങളില്‍ നിന്നുള്ള 'അറിവുകളെ' ആസ്പദമാക്കിയാണ്. നമ്മള്‍ നടത്തുന്ന 'ആധികാരികമായ' പല ജല്‍പ്പനങ്ങളും പ്രഖ്യാപനങ്ങളും ഇവയില്‍ നിന്നുള്ള അറിവുകളെ മാത്രം ആശ്രയിച്ചാണെന്ന് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നു. എന്നാല്‍, നമ്മള്‍ ജീവിച്ചിരിക്കുന്ന കാലത്തെ പുതിയ ചരിത്രകാരന്മാര്‍ വിളിക്കുന്നത് സത്യാനന്തര കാലം (post-truth era) എന്നാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലെങ്കിലും ഈ കാലമാണ് സജീവമാകുന്നത്. നമ്മളുടെ ഇന്നത്തെ സത്യങ്ങള്‍ പലതും മുകളില്‍ പറഞ്ഞ സ്രോതസുകളെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. സത്യാനന്തര കാലത്ത് മൂന്നാമതൊരു സാധ്യതയും വന്നിരിക്കുന്നു- ശാസ്ത്രീയം. അധികം താമസിയാതെ മനുഷ്യര്‍ക്ക് മനുഷ്യരെ അറിയാവുന്നതിലേറെ ശാസ്ത്രത്തിനു മനുഷ്യരെ അറിയാവുന്ന കാലമാണ് വരുന്നതെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്.

Ads by Google
Friday 27 Jul 2018 10.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW