Thursday, September 13, 2018 Last Updated 56 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.51 AM

കൊടുംതണുപ്പിലും ഒരു തടാകം; ചൊവ്വയിലെ 'അത്ഭുതത്തിന്റെ' രഹസ്യമറിയാന്‍ വൈകും

uploads/news/2018/07/236580/spacewater.jpg

ചൊവ്വയിലെ തടാകം ഭൂമിയിലായിരുന്നെങ്കില്‍ ഒരുപക്ഷേ മഞ്ഞുകട്ടയായിമാറുമായിരുന്നു. തടാകത്തിലെ താപനില -68 ഡിഗ്രി സെല്‍ഷ്യസാണെന്നാണു കണക്ക്‌. പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ ഭൂമിയില്‍ ജലം ഐസായി മാറും. എന്നാല്‍, ചൊവ്വയിലെ തടാകത്തില്‍ കൊടുംതണുപ്പിലും ജലം ദ്രാവകരൂപത്തില്‍ നില്‍ക്കുന്നതിന്റെ രഹസ്യം ഉയര്‍ന്ന മര്‍ദമാണെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിഗമനം.

മഗ്നീഷ്യം, കാല്‍സ്യം, സോഡിയം എന്നിവയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്‌. ജലം ദ്രാവകരൂപത്തില്‍ കണ്ടാല്‍ ജീവനു സാധ്യതയുണ്ടെന്നാണു ശാസ്‌ത്രജ്‌ഞരുടെ കണക്ക്‌. ഈ സാഹചര്യത്തില്‍ ചൊവ്വയിലെ തടാകത്തില്‍ സൂക്ഷ്‌മജീവികളുടെ സാന്നിധ്യം പരിശോധിക്കണമെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. മഞ്ഞിനടയില്‍ ഒരു മീറ്റര്‍ താഴ്‌ചയില്‍ ജലമുണ്ടെന്നാണു കണക്ക്‌. പക്ഷേ, നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച്‌ ഉടന്‍ അവിടെ എത്താന്‍ കഴിയില്ല. ഭൂമിയില്‍നിന്ന്‌ ശരാശരി 5.46 കോടി കിലോമീറ്റര്‍ അകലെയാണു ചൊവ്വ. ഇത്രയും ദൂരം പിന്നിടണമെങ്കില്‍ മാസങ്ങള്‍ വേണം. മഞ്ഞുകട്ട തുരക്കാനുള്ള ഉപകരണങ്ങളും ചൊവ്വയിലെത്തിക്കേണ്ടതുണ്ട്‌.

കോടിക്കണക്കിനു വര്‍ഷം മുമ്പ്‌ ചൊവ്വയില്‍ ജലം ഒഴുകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്കയുടെ വൈക്കിങ്‌ പേടകമാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. 2000 ലാണു ചൊവ്വയില്‍ ജലസാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ചൊവ്വയിലെ കല്ലുകളില്‍ ജലസാന്നിധ്യം 2007 ല്‍ നാസയുടെ ഓപ്പര്‍ച്യൂണിറ്റി പേടകം തിരിച്ചറിഞ്ഞിരുന്നു. പിന്നീട്‌ നീരാവിയുടെ സാന്നിധ്യം അന്തരീക്ഷത്തില്‍ കണ്ടെത്തി. 2012 വെള്ളമൊഴുകിയതിനെ തുടര്‍ന്നു പൊടിഞ്ഞ പാറകളെ ക്യൂരിയോസിറ്റി പേടകം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.

തടാകത്തിന്റെ സാന്നിധ്യം പുതിയൊരു അന്വേഷണ മേഖലയാണു തുറന്നുകൊടുന്നത്‌. ടൈറ്റനിലും എന്‍സലാഡസിലും ജീവന്‍ തേടിയ ശാസ്‌ത്രജ്‌ഞര്‍ ഇനി ചൊവ്വയ്‌ക്കു കൂടുതല്‍ പ്രാധാന്യം നല്‍കും. ചൊവ്വയുടെ ഉപരിതലത്തില്‍ ജീവനു സാധ്യതയില്ല. എന്നാല്‍, തടാകത്തില്‍ അനുകൂല സാഹചര്യമുണ്ട്‌.- ന്യൂ സൗത്ത്‌ വെയ്‌ല്‍സ്‌ സര്‍വകലാശാലയിലെ ഡോ. ബ്രണ്ടന്‍ ബണ്‍സ്‌ പറഞ്ഞു. എന്നാല്‍, തടാകം മനുഷ്യനു കോളനിയുണ്ടാക്കാന്‍ സഹായിക്കുമെന്നാണു ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ബ്രാഡ്‌ ടക്കര്‍ പറയുന്നത്‌. തടാകം കണ്ടെത്തിയ സ്‌ഥിതിക്ക്‌ മണ്ണില്‍ കുഴിച്ചാല്‍ ജലം കണ്ടെത്താന്‍ കഴിയുമെന്നാണു കൊളോറാഡോ സര്‍വകലാശാലയിലെ മുന്‍ പ്രഫസര്‍ ബോബി ബ്രൗണിന്റെ നിലപാട്‌.

Ads by Google
Friday 27 Jul 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW