Friday, November 16, 2018 Last Updated 34 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.32 AM

ദോക്ലാമില്‍ വീണ്ടും ചൈനീസ്‌ നിര്‍മാണം; ഇന്ത്യ ഇടപെടുന്നില്ലെന്ന്‌ അമേരിക്ക

uploads/news/2018/07/236523/3.jpg

വാഷിങ്‌ടണ്‍: വിവാദമേഖലയായ ദോക്‌ലാമില്‍ വീണ്ടും ചൈനീസ്‌ നിര്‍മാണമെന്ന്‌ അമേരിക്ക. എന്നാല്‍, ഇടപെടാതെ ഇന്ത്യയും ഭൂട്ടാനും മുഖംതിരിക്കുകയാണെന്ന്‌ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗം ആന്‍ വാഗ്‌്നര്‍ ചൂണ്ടിക്കാട്ടി.
ഹിമാലയന്‍ മേഖലയിലും ദക്ഷിണ ചൈനാക്കടലിലും ആധിപത്യമുറപ്പിക്കാനാണ്‌ ചൈനയുടെ ശ്രമം. തെക്കന്‍ ചൈനാക്കടലിലെ ചൈനീസ്‌ അധിനിവേശത്തിനെതിരേ വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പീന്‍സ്‌, ബ്രൂണേ, തായ്‌വാന്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ഹിമാലയന്‍ മേഖലയിലും സംഘര്‍ഷാവസ്‌ഥയാണ്‌. ഇന്ത്യയുടെയും ഭൂട്ടാന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന്‌ ദോക്‌്ലാമില്‍നിന്ന്‌ ചൈനീസ്‌ സൈന്യം പിന്‍വാങ്ങിയെങ്കിലും ഇപ്പോള്‍ സ്‌ഥിതി പഴയതുപോലെയായി.
ഇവിടെ റോഡുകള്‍ ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈനീസ്‌ സൈന്യം നടത്തുമ്പോഴും ഇന്ത്യയും ഭൂട്ടാനും അതിനെതിരേ പ്രതികരിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Friday 27 Jul 2018 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW