Wednesday, November 14, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.31 AM

ഇമ്രാന്റെ പാര്‍ട്ടി വലിയ ഒറ്റക്കക്ഷി

ഇസ്ലാമാബാദ്‌: പൊതുതെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇമ്രാന്‍ ഖാന്റെ പാകിസ്‌താന്‍ തെഹ്‌രീകെ ഇന്‍സാഫ്‌ (പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണു റിപ്പോര്‍ട്ട്‌. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടു നടന്നെന്നു നവാസ്‌ ഷെരീഫിന്റെ പാകിസ്‌താന്‍ മുസ്ലിം ലീഗും (പി.എം.എല്‍-എന്‍) ആസിഫ്‌ അലി സര്‍ദാരിയുടെ പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും (പി.പി.പി) ആരോപിച്ചു. പാക്‌ ഭരണത്തില്‍ നിര്‍ണായകമായ സൈനികപിന്തുണ ഇമ്രാനൊപ്പമാണെന്നാണു സൂചന.
ഏറ്റവും പുതിയ അനൗദ്യോഗിക റിപ്പോര്‍ട്ട്‌ പ്രകാരം 76 സീറ്റില്‍ വിജയം നേടിയ പി.ടി.ഐ. 43 സീറ്റില്‍ ലീഡ്‌ ചെയ്യുകയാണ്‌. 43 വിജയവും 20 ലീഡുമായി പി.എം.എല്‍-എന്‍ രണ്ടാമതാണ്‌. 18 വിജയവും 19 ലീഡുമായി പി.പി.പി. മൂന്നാമതും.342 സീറ്റുള്ള ദേശീയ അസംബ്ലിയില്‍ 272 സീറ്റിലേക്കാണു നേരിട്ട്‌ തെരഞ്ഞെടുപ്പു നടക്കുന്നത്‌. കേവലഭൂരിപക്ഷത്തിന്‌ ആവശ്യമായ 137 സീറ്റ്‌ നേടിയാല്‍ സര്‍ക്കാരുണ്ടാക്കാം. ശേഷിക്കുന്നവയില്‍ 60 സീറ്റ്‌ വനിതകള്‍ക്കും 10 സീറ്റ്‌ മതന്യൂനപക്ഷങ്ങള്‍ക്കുമാണ്‌. തെരഞ്ഞെടുപ്പില്‍ കുറഞ്ഞത്‌ അഞ്ചു ശതമാനം വോട്ട്‌ നേടുന്ന പാര്‍ട്ടികളില്‍നിന്ന്‌ ആനുപാതിക പ്രാതിനിധ്യരീതിയില്‍ പ്രതിനിധികളെ നിശ്‌ചയിക്കും.
ജമാഅത്തെ ഇസ്ലാമി, ജാമിയത്‌ ഉലമ ഇസ്ലാം ഫസല്‍, ജാമിയത്‌ ഉലമ പാകിസ്‌താന്‍, തെഹീരീകെ ജഫാരിയ എന്നിവരുടെ കൂട്ടായ്‌മയായ മുത്താഹിദ മജ്‌ലിസെ അമലും മുത്താഹിദ ക്വാമി മൂവ്‌മെന്റും എട്ടു വീതം സീറ്റുകളില്‍ മുന്നിലാണ്‌. പ്രതീക്ഷിക്കുന്ന മുന്നേറ്റം കൈവരിക്കാന്‍ കഴിയുന്നപക്ഷം, സൈന്യത്തിന്റെ പിന്തുണയുള്ള ഇമ്രാന്‌ ഭരണം അപ്രാപ്യമല്ലെന്നാണു കണക്കുകൂട്ടല്‍. പാകിസ്‌താന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ തെരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റം ഇതു രണ്ടാം തവണ മാത്രമാണ്‌. വോട്ടെടുപ്പില്‍ ക്രമക്കേട്‌ നടന്നെന്നും വോട്ടെണ്ണല്‍ സുതാര്യമല്ലെന്നും കുറ്റപ്പെടുത്തുന്ന പി.എം.എല്‍-എന്നും പി.പി.പിയും യഥാര്‍ഥ ജനവിധി ഇമ്രാന്‌ അനുകൂലല്ലെന്ന നിലപാടിലാണ്‌.
ജ്യേഷ്‌ഠന്‍ നവാസ്‌ ഷെരീഫ്‌ ജയിലിലായതോടെ പ്രധാനമന്ത്രിപദം സ്വപ്‌നം കണ്ട ഷാബാസ്‌ ഷെരീഫ്‌ ഈ ഫലപ്രഖ്യാപനം തള്ളിക്കളഞ്ഞു. പോളിങ്‌ സ്‌റ്റേഷനുകള്‍ക്ക്‌ അകത്തും പുറത്തും സേനയെ വിന്യസിച്ച തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീരുമാനവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ്‌ സയീദിന്റേതടക്കമുള്ള തീവ്രസംഘടകളെ മത്സരിക്കാന്‍ അനുവദിച്ചതും വലിയ വിവാദമായിരുന്നു. ഇവരെല്ലാം ദയനീയമായി പരാജയപ്പെട്ടു.

പ്രവിശ്യാ അസംബ്ലികളില്‍
ജനവിധി വ്യത്യസ്‌തം

ഇസ്ലാമാബാദ്‌: ദേശീയ അസംബ്ലിയിലേക്കു നടത്തിയതിനു പുറമേ, പ്രവിശ്യാ അസംബ്ലികളിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വ്യത്യസ്‌ത പാര്‍ട്ടികള്‍ക്കൊപ്പമാണ്‌. ഇതു തരംഗങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതിന്റെ വ്യക്‌തമായ വിധിയെഴുത്തു കൂടിയായി.299 സീറ്റുള്ള പഞ്ചാബ്‌ പ്രവിശ്യയില്‍ 120 സീറ്റ്‌ ലീഡുമായി പി.ടി.എയെും 119 സീറ്റ്‌ ലീഡുമായി പി.എം.എല്‍-എന്നും ഒപ്പത്തിനൊപ്പം. പരമ്പരാഗത ശക്‌തികേന്ദ്രമായ സിന്ധില്‍ പി.പി.പി. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേക്കാണ്‌. 131 സീറ്റുള്ള സിന്ധില്‍ പി.പി.പി. 72 ഇടത്തു മുന്നിലാണ്‌.

Ads by Google
Friday 27 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW