Tuesday, November 20, 2018 Last Updated 30 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.31 AM

സബ്‌വേ ആക്രമണം: അസഹാരയുടെ ആറ്‌ അനുയായികളെക്കൂടി ജപ്പാന്‍ തൂക്കിലേറ്റി

ടോക്കിയോ: സബ്‌വേയില്‍ രാസായുധ ആക്രമണത്തിലൂടെ 1995 -ല്‍ 13 ട്രെയിന്‍ യാത്രക്കാരെ കൊല്ലുകയും ആയിരക്കണക്കിനാളുകളെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്‌ത മതമൗലികപ്രസ്‌ഥാനത്തിലെ ആറംഗങ്ങളെക്കൂടി ജപ്പാന്‍ തൂക്കിലേറ്റി.
ബുദ്ധിസവും മറ്റു മതങ്ങളുടെ ആശയങ്ങളും കോര്‍ത്തിണക്കി അന്ധമായ വിശ്വാസപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഷോകോ അസഹാര സ്‌ഥാപിച്ച ഓം ഷിന്റിക്യോ എന്ന മതസംഘടനയുടെ പ്രവര്‍ത്തകരെയാണു തൂക്കിലേറ്റിയത്‌. ഇതോടെ, സ്‌ഥാകനേതാവ്‌ ഉള്‍പ്പെടെ ആക്രമണത്തിനു നേതൃത്വം നല്‍കിയ 13 പേരുടെയും വധശിക്ഷ നടപ്പാക്കി. ആംനസ്‌റ്റിയുടെയും മറ്റു മനുഷ്യാവകാശ സംഘടനകളുടെയും പ്രതിഷേധം കണക്കിലെടുത്തു വധശിക്ഷ നടപ്പാക്കുന്നതു നീണ്ടുപോകുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുളള പലരാജ്യങ്ങളും ഈ പ്രസ്‌ഥാനത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Ads by Google
Friday 27 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW