Tuesday, November 20, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.31 AM

ജോലി വാഗ്‌ദാനം: വിദേശത്തും ഓണ്‍ലൈനില്‍ വലയെറിയല്‍

റിയാദ്‌: ഇംഗ്ലണ്ടില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിദേശ രാജ്യങ്ങളിലും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലയെറിയുന്നു. പണം നഷ്‌ടപ്പെടുന്നതിനു മുമ്പ്‌ തട്ടിപ്പ്‌ തിരിച്ചറിഞ്ഞ ഖത്തറിലുള്ള പ്രവാസി മലയാളി മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറം ജില്ലാ കലക്‌ടര്‍ക്കും സംസ്‌ഥാന പോലീസ്‌ മേധാവിക്കും പരാതി നല്‍കി. മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ചെറുപുത്തുരില്‍ ചക്കാലപ്പറമ്പില്‍ മുഹമ്മദാണ്‌ തട്ടിപ്പുവിവരം മുഖ്യമന്ത്രി അടക്കമുള്ളവരെ അറിയിച്ചത്‌.
മികച്ച തൊഴിലിനായുള്ള തെരച്ചിലിനിടെയാണ്‌ ഇംഗ്ലണ്ടിലേക്കു ഡ്രൈവറെ ആവശ്യമുണ്ടെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടത്‌. അതില്‍ പറഞ്ഞിരുന്ന നമ്പറില്‍ ചാറ്റ്‌ ചെയ്‌തു. ജോലി ശരിയായെന്നും രേഖകളുടെ പകര്‍പ്പുകളും തപാല്‍ വിലാസവും നല്‍കാനും അറിയിപ്പു കിട്ടി. യാത്രാരേഖകള്‍ ശരിയായെന്ന്‌ ഇ-മെയിലില്‍ അറിയിപ്പു വന്നു. രേഖകള്‍ എത്തിയിട്ടുണ്ടെന്നും അതു കിട്ടാന്‍ 35,000 രൂപ അടയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ മുംബൈ കസ്‌റ്റംസില്‍ നിന്നാണെന്ന പേരില്‍ 91-9773576735 എന്ന നമ്പറില്‍നിന്നു വിളിയുമെത്തി.
പണമടയ്‌ക്കാന്‍ നിര്‍ദേശിച്ച്‌ പിന്നീടും വിവിധ നമ്പറുകളില്‍നിന്നു കോളുകള്‍ വന്നു. തുടര്‍ന്നാണ്‌ ഇക്കാര്യം മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്‌ പരാതി നല്‍കിയത്‌.

Ads by Google
Friday 27 Jul 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW