Sunday, December 16, 2018 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 27 Jul 2018 12.28 AM

ബിഷപ്‌ ഫ്രാങ്കോ കേരളത്തിലെ ഇടതുനേതാക്കള്‍ക്കു പ്രിയങ്കരന്‍, പ്രമുഖ നേതാവിനെ ഉയര്‍ന്ന സ്‌ഥാനത്തെത്തിച്ചതിന്റെ പിന്നിലും ഫ്രാങ്കോ; കന്യാസ്‌ത്രീയുടെ പരാതിയില്‍ ബിഷപ്പിന്റെ അറസ്‌റ്റു നടക്കാത്തത് പ്രത്യുപകാരം

uploads/news/2018/07/236515/Bishop-Franko4.jpg

കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്‌ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനും അറസ്‌റ്റിനുമിടയില്‍ നില്‍ക്കുന്നത്‌ സംസ്‌ഥാന ആഭ്യന്തര വകുപ്പ്‌. പരാതി ശരിവയ്‌ക്കുന്ന നിരവധി തെളിവുകള്‍ ശേഖരിച്ച അന്വേഷണസംഘത്തെ, കന്യാസ്‌ത്രീക്കെതിരേ ബിഷപ്‌ നിരത്തിയ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ക്കായി അലയാന്‍ വിട്ടിരിക്കുകയാണ്‌. അറസ്‌റ്റിനു തയാറെടുത്ത അന്വേഷണ സംഘവുമായി ഒരു ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ നടത്തിയ കൂടിക്കാഴ്‌ചയിലായിരുന്നു ഈ വഴിത്തിരിവ്‌.

ബലാത്സംഗം ചെയ്യപ്പെട്ടെന്ന പരാതിയില്‍ മറ്റാരായാലും അറസ്‌റ്റ്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിലും ബിഷപ്പിന്റെ കാര്യത്തില്‍ അന്വേഷണസംഘം ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടിക്കായി കാത്തുനില്‍ക്കുകയാണ്‌. ശാസ്‌ത്രീയ തെളിവുകളും മഠത്തിലെ രേഖകളും അവിടെയുണ്ടായിരുന്ന മറ്റു കന്യാസ്‌ത്രീകളുടെ മൊഴികളും ബിഷപ്പിന്‌ എതിരായിരുന്നു. കന്യാസ്‌ത്രീക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ മൊഴിയെടുത്ത്‌ പരാതി ദുര്‍ബലപ്പെടുത്താനാണു സമ്മര്‍ദം. ബിഷപ്പിനു സഹായകമാകുന്നതും പ്രോസിക്യൂഷന്‌ ആവശ്യമില്ലാത്തതുമായ മൊഴിക്കായാണു പോലീസിന്റെ പരക്കംപാച്ചില്‍.

ബിഷപ്‌ ഫ്രാങ്കോയ്‌ക്കെതിരേ കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കിയപ്പോള്‍ത്തന്നെ കന്യാസ്‌ത്രീയെ പിന്തിരിപ്പിക്കാന്‍ നീക്കം നടന്നിരുന്നു. സംസ്‌ഥാനത്തെ വിവാദനായകനായ ഐ.പി.എസുകാരനെ ഉപയോഗിച്ചാണ്‌ ഈ നീക്കം നടത്തിയത്‌. ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവിനെ ഉയര്‍ന്ന സ്‌ഥാനത്തെത്തിച്ചതിലെ പ്രധാന ഇടപെടല്‍ ബിഷപ്‌ ഫ്രാങ്കോയുടേതായിരുന്നു എന്നാണ്‌ അണിയറയിലെ സംസാരം. ഇടതുപക്ഷ ബന്ധം മൂലം കേരളത്തിലെ പല നേതാക്കള്‍ക്കും ബിഷപ്‌ ഫ്രാങ്കോ പ്രിയങ്കരനാണ്‌. ചോദ്യംചെയ്യലിലേക്കു പോലും കാര്യങ്ങള്‍ എത്താതിരിക്കുന്നത്‌ ഇതിനുള്ള പ്രത്യുപകാരം.

ബിഷപ്പിനെ വധിക്കാന്‍ പരാതിക്കാരിയായ കന്യാസ്‌ത്രീയും മറ്റ്‌ അഞ്ചു കന്യാസ്‌ത്രീകളും അവരുടെ കുടുംബാംഗങ്ങളും ഗൂഢാലോചന നടത്തുന്നതായി ജലന്ധര്‍ രൂപതയുടെ വക്‌താവ്‌ നേരത്തേ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി കളവാണെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി.

ബിഷപ്‌ ഫ്രാങ്കോയ്‌ക്ക്‌ എതിരായ തെളിവുകള്‍

കന്യാസ്‌ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ട്‌.

മജിസ്‌ട്രേറ്റിനു കന്യാസ്‌ത്രീ നല്‍കിയ രഹസ്യമൊഴി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്കു കന്യാസ്‌ത്രീ നല്‍കിയ പരാതി.

പീഡിപ്പിക്കപ്പെട്ടെന്നു രേഖപ്പടുത്തി ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതിക്ക്‌ കന്യാസ്‌ത്രീ അയച്ച ഇ-മെയില്‍.

വത്തിക്കാനിലെ സ്‌്റ്റേറ്റ്‌ സെക്രട്ടറിക്ക്‌ അയച്ച കത്ത്‌.

മാര്‍പ്പാപ്പയ്‌ക്കു നല്‍കിയ പരാതി ഒപ്പിട്ടുവാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്‌.

കുറവിലങ്ങാട്‌ മഠത്തിലെ രണ്ടു കന്യാസ്‌ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍.

പീഡനം നടന്നതെന്നു പറയുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ്‌ ഫ്രാങ്കോ 15 തവണ തങ്ങിയിരുന്നെന്നു വ്യക്‌തമാക്കുന്ന സന്ദര്‍ശക ഡയറി.

പരാതി പിന്‍വലിക്കുമെങ്കില്‍ അഞ്ചു ലക്ഷം രൂപയും കന്യാസ്‌ത്രീക്കു സഭയില്‍ ഇഷ്‌ടമുള്ള പദവിയും വാഗ്‌ദാനം ചെയ്‌ത്‌ ബിഷപ്പിന്റെ ബന്ധു മധ്യസ്‌ഥന്‍ വഴി സമീപിച്ചെന്ന കന്യാസ്‌ത്രീയുടെ സഹോദരന്റെ മൊഴി.

കന്യാസ്‌ത്രീയുടെ മാതൃഇടവകയിലെ വികാരി ഫാ. നിക്കോളോസിന്റെ മൊഴി.

കന്യാസ്‌ത്രീക്കും കുടുംബത്തിനുമെതിരേ ജലന്ധര്‍ രൂപത കുറവിലങ്ങാട്‌ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്നു തെളിഞ്ഞത്‌.

Ads by Google
Friday 27 Jul 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW