Friday, July 12, 2019 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 07.38 PM

മൂന്ന് വയസുകാരിയെ പീഡിപ്പിച്ച പതിമൂന്നുകാരന്‍ പിടിയില്‍

rape

മുംബൈ: മൂന്ന് വയസുള്ള ബാലികയെ പീഡിപ്പിച്ച പതിമൂന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത ബാലനെ കോടതി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ പിതൃമാതാവ് മാത്രം സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് പീഡനം നടന്നത്. അവര്‍ പുറത്ത് പോയ സമയത്ത് അയല്‍വാസിയായ പതിമൂന്നുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.

Ads by Google
Thursday 26 Jul 2018 07.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW