Saturday, December 15, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 06.11 PM

വെറും മൂന്നുമണിക്കൂര്‍; ഹനയുടെ വാക്കുകള്‍ സ്റ്റിയറിങ്ങിലാവാഹിച്ച് പാഞ്ഞു, താരമായി ഇൗ കൂട്ടായ്മ

Facebook Group,  Hana

തിരുവനന്തപുരം: എനിക്കിനിയും പഠിക്കണം, സ്‌കൂളില്‍ പോകണം...ആംബുലന്‍സിന്റെ ഡൈവറോട് ഹന എന്ന ഏഴാം ക്ലാസുകാരി പറയുന്നു, ഈ വാക്കുകളുടെ ശക്തി ഡ്രൈവര്‍ സബിന്‍ സെബാസ്റ്റിയന്‍ മുളങ്കുന്നത്തുകാവ് തന്റെ സ്റ്റിയറിങ്ങിലാവാഹിച്ച് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ആംബുലന്‍സ് പാഞ്ഞു.

വാടാനപ്പള്ളി പുതിയവീട്ടില്‍ നൗഷാദിന്റെ മകള്‍ ഹനയുടെ ജീവനാണ് സുരക്ഷിതമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് എത്തിച്ചത്. ഒരു മാസം മുന്‍പ് വന്ന പനിയാണ് ജീവന്‍പോലും ഭീഷണിയായത്. ശരീരമാസകലം നിറം മാറുകയും ഓക്‌സിജന്റെ അളവ് കുറയുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികില്‍സയില്‍ പുരോഗതി കാണാതെ വന്നപ്പോള്‍ ഹനയെ എത്രയും വേഗം എസ്എടിയിലേയ്ക്ക് മാറ്റാന്‍ തീരുമാനമായി. ഈ ദൗത്യം ഏറ്റെടുത്തത് ലൈഫ് സേഫ് ആംബുലന്‍സ് ഡൈവറായ സബിനും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ റെജി മാത്യൂസും.

പുലര്‍ച്ചെ അഞ്ചിനു മെഡിക്കല്‍ കോളേജില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടു. കേരളമാകമാനമുള്ള ഡ്രൈവര്‍മ്മാരുടെ ഫേസ്ബുക്ക്കൂ ട്ടായ്മയായ ഓള്‍ കേരളാ ഡ്രെവര്‍ ഫ്രീക്കേഴ്‌സ് ഗതാഗതം സുഗമമാക്കാനുള്ള ദൗത്യവും ഏറ്റെടുത്തതോടുകൂടി 340കിലോമീറ്റര്‍ പിന്നിട്ട് ആംബുലന്‍സ് കൃത്യ സമയം തന്നെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. അതിവേഗം കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേയ്ക്ക് മാറ്റി. 120കിലോമീറ്ററായിരുന്നു ശരാശരി വേഗം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW