Wednesday, October 17, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.52 PM

മേടം മുതല്‍ കന്നി വരെയുള്ള രാശികളില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലഫലം

നിങ്ങളുടെ ദശാകാലഫലങ്ങള്‍ - ഭാഗം - 17
uploads/news/2018/07/236415/joythi260718.jpg

'' ജാതകത്തില്‍ ചന്ദ്രന്‍ മിഥുനത്തിലാണെങ്കില്‍ ആ ചന്ദ്രന്റെ ദശാകാലത്തില്‍ സ്ഥാനമാന ബഹുമാനസിദ്ധിയും, ബുദ്ധിവര്‍ദ്ധനവും, ധനം, വസ്ത്രം, സ്ത്രീഭോഗം, സുഖം ഇവയുടെ പ്രാപ്തിയും ഫലമാകുന്നു. ''

ചന്ദ്രദശയുടെ സാമാന്യഫലങ്ങളെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചിരുന്നു. ഇനി നമുക്ക് ഓരോ രാശിയി ലും നില്‍ക്കുന്ന ചന്ദ്രന്റെ ദശാഫലങ്ങള്‍ എങ്ങനെയാണെന്ന് നോക്കാം.

മേടം: -
ജാതകത്തില്‍ ചന്ദ്രന്‍ മേടത്തിലാണെങ്കില്‍ ചന്ദ്രന്റെ ദശാകാലത്തില്‍ ഭാര്യാ സന്താനാദിസുഖവും വിശേഷ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും നല്ല കാര്യത്തിനായി ചെലവു ചെയ്യുകയും സഹോദരന്മാര്‍ക്ക് അനിഷ്ടവും, ശിരസ്സില്‍ രോഗവും ദുഃഖങ്ങളും അനുഭവമാകും.

ഇടവം: -
ജാതകത്തില്‍ ചന്ദ്രന്‍ ഇടവത്തിലാണെങ്കില്‍ പൊതുവേ ഗുണഫലങ്ങള്‍ക്ക് പ്രാധാന്യമുണ്ടാകും. ചന്ദ്രന്റെ ഉച്ചരാശിയാണ് ഇടവമെന്നാണതിന് കാരണം. ഇടവത്തില്‍ ആദ്യ മൂന്നുഭാഗക്കുള്ളിലാണ് (പരമോച്ചം) ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍ ആ ചന്ദ്രദശാകാലത്തില്‍ രാജകീയ ബഹുമാന സ്ഥാനലബ്ധിയും ഗവണ്‍മെന്റില്‍ നിന്നുള്ള ആനുകൂല്യവും ധാരാളം സമ്പത്തും സന്തതികളും വിവാഹാദി മംഗളകര്‍മ്മസിദ്ധിയും കളത്രസുഖവും നൂതന വാഹനലാഭവും ഫലമാണ്.പരമോച്ചം കഴിഞ്ഞു നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ ക്രയവിക്രയങ്ങളില്‍ നിന്നുള്ള ധനലാഭവും അന്യദേശഗമനവും സ്വജനവിരോധവും കഫവാതകോപവും ഫലമാകുന്നു.

മിഥുനം: -
ജാതകത്തില്‍ ചന്ദ്രന്‍ മിഥുനത്തിലാണെങ്കില്‍ ആ ചന്ദ്രന്റെ ദശാകാലത്തില്‍ സ്ഥാനമാന ബഹുമാനസിദ്ധിയും, ബുദ്ധിവര്‍ദ്ധനവും, ധനം, വസ്ത്രം, സ്ത്രീഭോഗം, സുഖം ഇവയുടെ പ്രാപ്തിയും ഫലമാകുന്നു. ഉയര്‍ന്ന വ്യക്തികളുമായി നല്ല അടുത്തബന്ധം സ്ഥാപിക്കുവാനും അത് പ്രയോജനപ്പെടുത്തുവാനും കഴിയുന്നതാണ്.

കര്‍ക്കടകം: -
ജാതകത്തില്‍ ചന്ദ്രന്‍ തന്റെ സ്വക്ഷേത്രമായ കര്‍ക്കടകത്തിലാണ് നില്‍ക്കുന്നതെങ്കില്‍ ആ ചന്ദ്രന്റെ ദശാകാലത്തില്‍ ധനധാന്യാദി സമ്പത്തുക്കള്‍ വര്‍ദ്ധിക്കുകയും കൃഷിഭൂമികളും പുതിയ ഭവനവും വാഹനങ്ങളും ലഭിക്കുകയും ശാസ്ത്രങ്ങളില്‍ നല്ല അറിവു നേടുകയും ഫലമാണ്. കാട്, മല, കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിക്കുവാന്‍ വഴിയൊരുങ്ങും. ഗുഹ്യരോഗങ്ങള്‍ നിമിത്തം വിഷമതകളും അനുഭവമാകും.

ചിങ്ങം: -
ജാതകത്തില്‍ ചന്ദ്രന്‍ ചിങ്ങത്തിലാണെങ്കില്‍ ഈ ചന്ദ്രന്റെ ദശാകാലത്തില്‍ ബന്ധുക്കളില്‍നിന്നും ധനലാഭവും ഇഷ്ടസിദ്ധിയും ഉണ്ടാകും. സ്വജനങ്ങളില്‍വച്ച് പ്രാധാന്യം കൈവരും. ബുദ്ധിസാമര്‍ത്ഥ്യംവച്ച് പ്രാധാന്യം കൈവരും. ബുദ്ധിസാമര്‍ത്ഥ്യംവഴി കാര്യവിജയം ഉണ്ടാകും. അംഗവൈകല്യവും അല്പ പുത്രത്വവും ന്യൂനതയാകുന്നു.

കന്നി: -
കന്നിയില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശാകാലത്തില്‍ വിദേശയാത്രാഭാഗ്യവും ഉത്തമപങ്കാളിയെ ലഭിക്കുകയും ഫലമാണ്. കാവ്യകലകളില്‍ നൈപുണ്യം സമ്പാദിക്കാന്‍ കഴിയും. ദേശത്തിന്റേയും ഗ്രാമത്തിന്റേയും ആധിപത്യം ലഭിക്കുകയും ഫലമാണ്.

( തുടരും.. തുലാം മുതല്‍ക്കുള്ള രാശികളില്‍ ചന്ദ്രന്‍ നില്‍ക്കുമ്പോഴുള്ള ദശാകാലഫലം. )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട്, മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW