Friday, September 07, 2018 Last Updated 58 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.42 PM

3,000 mAh ബാറ്ററി, ഡ്യുവല്‍ റിയര്‍ ക്യാമറ: ഓണര്‍ 9N ഇന്ത്യയില്‍ അവതരിപ്പിച്ചു

honor 9n

വാവെയ്‌യുടെ ഉപബ്രാന്‍ഡായ ഓണര്‍ 9N ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓണര്‍ 9N 2018ല്‍ ചൈനയില്‍ പുറത്തിറക്കിയ ഓണര്‍ 9iയുടെ പുതിയ വേര്‍ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണര്‍ 9എന്‍ ഫോൺ 5.84 ഇഞ്ച് എച്ച്എച്ച്ഡി പ്ലസ് ഫുള്‍വ്യൂ ഡിസ്‌പ്ലേയില്‍ ഒരു നോച്ചുമായാണ് എത്തുന്നത്. 2280x1080 പിക്‌സല്‍ റസൊല്യൂഷനും 19:9 അനുപാതവും സ്‌ക്രീനിലുണ്ട്. ഫുള്‍വ്യൂ ഡിസ്‌പ്ലേയില്‍ ഒരു നോച്ചുമായി എത്തുന്ന ഫോണിന്റെ സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ 79 ശതമാനമാണ്. 3ജിബി റാം 32 ജിബി സ്റ്റോറേജ് വേര്‍ഷന് 11,999 രൂപയും 4ജിബി റാം 128ജിബി സ്റ്റോറേജിന് 17,999 രൂപയുമാണ് വില.

ഫ്‌ളിപ്കാര്‍ട്ടിലും ഓണര്‍ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. ഇരു-ചക്ര വാഹനങ്ങളെ സുരക്ഷിതമാക്കാനായി റൈഡ്-മോഡ് എന്ന സവിശേഷതയും ഇതിലുണ്ട്. പേറ്റിഎം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് നടത്താനായി ഒറ്റ ക്ലിക്ക് പേയ്‌മെന്റ് ഓപ്ഷനായ PayTmPay എന്ന സവിശേഷതയും ഓണര്‍ 9Nല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എല്‍ഇഡി ഫ്‌ലാഷിനു തിരശ്ചീനമായുള്ള ഡ്യുവല്‍ റിയര്‍ ക്യാമറകളും റിയര്‍ മൗണ്ട് ഫിംഗര്‍പ്രിന്റ് സെന്‍സറും ഓണര്‍ 9Nല്‍ ഉണ്ട്. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടി എത്തുന്ന ഫോണിന് 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കര്‍ഡറി സെന്‍സറുമാണ് ഉള്ളത്. 16എംപി സെല്‍ഫി ക്യാമറയാണ് ഉള്ളത്. 3,000 mAh ആണ് ബാറ്ററി. ഈ ഉപകരണം റണ്‍ ചെയ്യുന്നത് EMUI 8.0 യിലാണ്. ഇത് ഓട്ടോമാറ്റിക് ഫ്‌ളിപ് സ്‌ക്രീന്‍ ലഭ്യമാക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW