Sunday, August 12, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 12.33 PM

ക്ലാസിക് 500 പെഗാസസ് വിൽപ്പന പുനരാരംഭിക്കുന്നു

Royal Enfield

ക്ലാസിക് 500 പെഗാസസ് എഡിഷന്‍റെ വിൽപ്പന ജൂലായ് 25 ന് പുനരാരംഭിക്കുന്നു. ഇന്നു വൈകുന്നേരം 4 മണിയോട് കൂടി വിൽപ്പന പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. റോയൽഎൻഫീൽഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെയായിരിക്കും വിൽപ്പന നടക്കുക.

ജൂലൈ 10ന് തന്നെ ലിമിറ്റഡ് എഡിഷന്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസസിന്‍റെ വിൽപ്പന കമ്പനി ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ചതിലും അധികം തിരക്ക് അനുഭവപ്പെട്ടതിനാലും കമ്പനി വെബ്സൈറ്റിന് സാങ്കേതിക തകരാർ വന്നതിനാലും വിൽപ്പന 25 ലേക്ക് മാറ്റിവെക്കുകയായിരുന്നു.

രണ്ടര ലക്ഷം രൂപയാണ് ക്ലാസിക് 500 പെഗാസസിന്‍റെ വില. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന റോയൽ എൻഫീൽഡിന്‍റെ ഏറ്റവും വിലക്കൂടിയ മോഡലായിരിക്കും ഇത്. നിലവിൽ 250 യൂണിറ്റുകളെ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഷാസി, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍ എന്നിവയില്‍ മാറ്റം വരുത്താതെയാണ് റോയൽ എൻഫീൽഡ് പെഗാസസ് 500 നെ പുറത്തിറക്കിയിരിക്കുന്നത്. 499സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 27.2 ബിഎച്ച്പിയും 41.3 എൻഎം ടോർക്കും എൻജിൻ സൃഷ്ടിക്കും. 5 സ്പീഡ് ഗിയർബോക്സാണ് എൻജിനിൽ ഇടംതേടിയിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW