Monday, December 17, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 11.02 AM

കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളി നഴ്‌സുമാര്‍; തുടര്‍ നടപടി ഉടനെന്ന് മന്ത്രി

uploads/news/2018/07/236393/nurse.jpg

തിരുവനന്തപുരം : ഇടനിലക്കാരുടെ ചതിയില്‍ പെട്ട് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന സംഭവത്തില്‍ എംബസി മുഖേന തുടര്‍ നടപടി നീക്കങ്ങള്‍ തുടങ്ങിയതായി മന്ത്രി ടി.പി രാമകൃഷ്ണന്‍. ഇതുസംബന്ധിച്ച് കുവൈറ്റ് ആരോഗ്യ വകുപ്പ് മേധാവി മുസ്തഫ അല്‍ റിദ ഉറപ്പു നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡിന്റെ (ഒഡെപെക്ക്) വെബ്‌പോര്‍ട്ടലില്‍ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്ന് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ ബ്രിട്ടനുമായി കരാറില്‍ എത്തിയതായി മന്ത്രി അറിയിച്ചു. ഒരു വര്‍ഷം 1000 നഴ്‌സുമാര്‍ക്ക് അവസരം ലഭിക്കും.

അടുത്ത ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയം വഹിക്കുന്ന ഖത്തറില്‍ ഒരു വര്‍ഷത്തിനകം നിര്‍മ്മാണ മേഖലയില്‍ നിരവധി തൊഴിലവസരം തുറന്നു കിട്ടും. അയര്‍ലന്റ്, സ്വറ്റ്‌സര്‍ലന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി. ജര്‍മ്മനി, ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേയ്ക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കും. കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ അവസരം ഉണ്ടാകും. ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ച നടത്തി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ വര്‍ഷം ഇതുവരെ 1010 പേര്‍ക്ക് ഒഡെപെക് വഴി വിദേശത്ത് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW