Friday, April 26, 2019 Last Updated 9 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 10.04 AM

ഫേസ്ബുക്കിലെ ചിത്രത്തില്‍ കണ്ട സൗന്ദര്യം ഇല്ല; പ്രണയിച്ച യുവാവിനെ തേടി യുവതി എത്തിയപ്പോള്‍ ഭക്ഷണം വാങ്ങിക്കൊടുത്ത് കാമുകന്‍ മുങ്ങി

uploads/news/2018/07/236382/fblove.jpg

കാഞ്ഞിരപ്പള്ളി: ഫെയ്‌സ് ബുക്ക് പ്രണയത്തിനൊടുവില്‍, എറണാകുളത്തു തന്നെ തേടിയെത്തിയ യുവതിയെ ഉപേക്ഷിച്ചു കാമുകന്‍ മുങ്ങി. ഫേസ്ബുക്കിലെ ചിത്രത്തില്‍ കണ്ട സൗന്ദര്യം യുവതിക്കില്ലെന്നു കണ്ടതോടെയാണു മുണ്ടക്കയം സ്വദേശിയായ യുവാവ് പെണ്‍കുട്ടിയ്ക്കു ഉച്ചഭക്ഷണം വാങ്ങി തഞ്ചത്തില്‍ മുങ്ങിയത്.

ഇന്നലെ ഉച്ചക്കു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലാണു സംഭവം. ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇന്നലെ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിലെത്താന്‍ മുണ്ടക്കയം സ്വദേശിയായ യുവാവ് ആവശ്യപ്പെടുകയായിരുന്നു. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു എത്താന്‍ ആവശ്യപ്പെട്ടതത്രേ.
ഇതനുസരിച്ച് ബസ് സ്റ്റാന്‍ഡിലെത്തിയ യുവതിയെ കണ്ടുമുട്ടിയ യുവാവ് ഹോട്ടലില്‍ കയറ്റി ഭക്ഷണവും വാങ്ങി കൊടുത്തു. ഭക്ഷണം കഴിച്ച ശേഷം യുവതിയെ സ്റ്റാന്റില്‍ നിര്‍ത്തി ഉടന്‍ വരാമെന്ന് പറഞ്ഞ് യുവാവ് സ്ഥലം വിട്ടു. യുവതി കുറെ സമയം കാത്തു നിന്നുവെങ്കിലും യുവാവ് എത്തിയില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തതുമില്ല. സ്റ്റാന്റില്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന യുവതിയെ കണ്ട വ്യാപാരികള്‍ വിവരം തിരക്കിയപ്പോഴാണു ഫെയ്‌സ്ബുക്ക് കഥ അറിയുന്നത്.

തുടര്‍ന്നു വ്യാപാരികളുടെ സഹായത്തോടെ ഫോണ്‍ വിളിച്ചപ്പോള്‍ യുവാവ് ഫോണ്‍ എടുത്തു.
താനിപ്പോള്‍ മുണ്ടക്കയത്താണന്നും യുവതിയോട് തിരികെ എറണാകുളത്തിന് പോകാനും നിര്‍ദ്ദേശിച്ചു. ഇതോടെ യുവതി മടങ്ങി.

Ads by Google
Thursday 26 Jul 2018 10.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW