Thursday, September 13, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.32 AM

പോലീസിന്‌ മുന്നറിയിപ്പ്‌ നല്‍കുന്ന വിധി

uploads/news/2018/07/236364/editorial.jpg

തങ്ങള്‍ക്കു മുന്നിലെത്തുന്നവരോട്‌ മര്യാദയ്‌ക്ക്‌ പെരുമാറണമെന്നു കേരളാ പോലീസിനു സി.ബി.ഐ. കൊടുത്ത മുന്നറിയിപ്പും സന്ദേശവുമാണ്‌ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ രണ്ട്‌ പോലീസുകാര്‍ക്കു ലഭിച്ച വധശിക്ഷ. കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍ 2005 സെപ്‌റ്റംബര്‍ 27നാണു തിരുവനന്തപുരം ഫോര്‍ട്ട്‌ സ്‌റ്റേഷനിലെ പീഡനത്തെ തുടര്‍ന്നു മരിച്ചത്‌. സ്‌റ്റേഷനില്‍ പോലീസുകാര്‍ ഉരുട്ടലിനു വിധേയനാക്കിയതോടെ ഇയാളുടെ കാലിലെ രക്‌തധമനികള്‍ പൊട്ടി മരിക്കുകയായിരുന്നു. മകന്റെ കൊലപാതകികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഉദ്യകുമാറിന്റെ അമ്മ നടത്തിയ നിരന്തരപോരാട്ടത്തിനൊടുവില്‍ ഒന്നാം പ്രതി കെ. ജിതകുമാര്‍, രണ്ടാം പ്രതി എസ്‌.വി. ശ്രീകുമാര്‍ എന്നിവര്‍ക്കു വധശിക്ഷ വിധിച്ചു. സര്‍വീസിലിരിക്കുന്ന പോലീസുകാര്‍ക്ക്‌ വധശിക്ഷ ലഭിക്കുന്നത്‌ കേരളത്തില്‍ ആദ്യമായാണ്‌.

ഒരു നിരപരാധിയെ കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകരെ സഹായിക്കുന്ന നിലപാടായിരുന്നു പോലീസ്‌ ആദ്യം മുതല്‍ സ്വീകരിച്ചിരുന്നത്‌. ഉദയകുമാറിനെ രാത്രി എട്ടുമണിക്കു തന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നെങ്കിലും രേഖയില്‍ അത്‌ പത്തുമണി എന്നാക്കി. ഇയാളെ ക്രൂരമായി മര്‍ദിച്ച പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞുപോയ സമയത്തിനുശേഷമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഒരാളെ അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഉദയകുമാറിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ല. ബന്ധുക്കളെ അറിയിക്കുകയോ വൈദ്യസഹായം നല്‍കുകയോ ചെയ്‌തില്ല. ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ അരുതെന്ന്‌ അപേക്ഷിച്ച വനിതാ പോലീസുകാരെ മേലധികാരികള്‍ ശകാരിക്കുകയും ചെയ്‌തു. പ്രതികളെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഡമ്മി പ്രതികളെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ നിറുത്തി പോലീസ്‌ നാടകംകളിച്ചു. ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ ൈക്രംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നു അവരുടെ ഭാഗത്ത്‌. ലോക്കപ്പ്‌ മര്‍ദനം നടന്നതായി ആര്‍.ഡി.ഒ: കെ.വി. മോഹന്‍ കുമാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതോടെയാണു പോലീസിന്റെ കള്ളക്കളി പുറത്തായത്‌. പ്രതികളെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഡമ്മി പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിറുത്തി പോലീസ്‌ നാടകംകളിച്ചു. ആദ്യം ലോക്കല്‍ പോലീസും പിന്നീട്‌ ൈക്രം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നു അവരുടെ ഭാഗത്ത്‌. ഇതിനെ തുടര്‍ന്നാണു സി.ബി.ഐ. വരുന്നത്‌.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന കോടതിയുടെ പരാമര്‍ശം പ്രത്യേകം ശ്രദ്ധേയമാണ്‌. പലകേസുകളിലും പോലീസ്‌ അധികാരപരിധി മറികടന്ന്‌ കടുത്തമര്‍ദനം അഴിച്ചുവിടുന്നത്‌ പതിവാണ്‌. കഴിഞ്ഞ ഏപ്രിലില്‍ വരാപ്പുഴയില്‍ ശ്രീജിത്ത്‌ എന്ന യുവാവിനെ പോലീസ്‌ കസ്‌റ്റഡിയില്‍ കൊന്നതും ഇതിനു സമാനമായി കാണാം. പോലീസ്‌ പരിധിവിട്ട്‌ പ്രവര്‍ത്തിക്കരുതെന്ന്‌ ഇന്നലെയും മുഖ്യമന്ത്രിക്ക്‌ പറയേണ്ടിവന്നു. അധികാരം കൈയിലുണ്ടെന്ന ഹുങ്കില്‍ എന്തുമാകാമെന്ന പോലീസിന്റെ ചിന്ത അവസാനിപ്പിക്കാന്‍ കാലമായി എന്നതാണ്‌ ഉദയകുമാര്‍ വധത്തിന്റെ വിധി തെളിയിക്കുന്നത്‌.

Ads by Google
Thursday 26 Jul 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW