Thursday, September 13, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.30 AM

രൂപം മാറ്റി വീര്യം കൂട്ടി കണ്ണൂരിലെ ബോംബ്‌ രാഷ്‌ട്രീയം

uploads/news/2018/07/236361/bft3.jpg

രൂപം മാറ്റി വീര്യം കൂട്ടി സൂക്ഷിച്ച കണ്ണൂരിലെ ബോംബുകള്‍ പിടിച്ചെടുത്തതിന്റെ ഞെട്ടലില്‍ പോലീസ്‌. കണ്ണൂരിലെ കലാപരാഷ്‌ട്രീയത്തില്‍ സാധാരണ ഉപയോഗിക്കപ്പെടുന്ന തരത്തിലുളള ബോംബുകള്‍ക്ക്‌ പകരം തീവ്രതകൂടിയ ബോംബുകളാണ്‌ അടുത്തദിവസങ്ങളില്‍ കണ്ടെത്തിയത്‌.
കണ്ണൂരിലെ രാഷ്‌ട്രീയസംഘര്‍ഷങ്ങളില്‍ അയവുവന്നു ശാന്തമെന്നു തോന്നിക്കുകയാണെങ്കിലും അണിയറയില്‍ ആയുധശേഖരണം ശക്‌തമാണെന്നാണ്‌ രഹസ്യാന്വേഷണറിപ്പോര്‍ട്ട്‌. ഇതു ശരിവച്ചാണു പാര്‍ട്ടിശക്‌തികേന്ദ്രങ്ങള്‍ ആയുധപ്പുരകളാകുന്നത്‌. പുതിയ ബോംബിന്റെ പരീക്ഷണസ്‌ഫോടനങ്ങളും പാര്‍ട്ടികളുടെ ശക്‌തികേന്ദ്രങ്ങളില്‍ അര്‍ധരാത്രികളില്‍ നടക്കുന്നുണ്ട്‌. കഴിഞ്ഞദിവസം ബോംബ്‌ കണ്ടെത്തിയ രാമന്തളി മേഖലയില്‍ വ്യാപകമായി ബോംബ്‌ നിര്‍മാണവും പരീക്ഷണവും നടക്കുന്നുണ്ടെന്നാണ്‌ സൂചന. അര്‍ധരാത്രികളില്‍ സ്‌ഫോടനശബ്‌ദം കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മാസങ്ങള്‍ക്കുമുന്‍പ്‌ രാമന്തളിക്കുസമീപം അതീവസുരക്ഷാമേഖലയായ ഏഴിമല നാവിക അക്കാദമി വളപ്പില്‍നിന്നു ബോംബ്‌ നിര്‍മാണ സാമഗ്രികളും വാളുകളും കണ്ടെത്തിയിരുന്നു. രാമന്തളിയിലെ ചിറ്റടി ഭാഗത്തുനിന്ന്‌ പോലീസും ബോംബ്‌ സ്‌ക്വാഡും കഴിഞ്ഞദിവസം കണ്ടെടുത്തത്‌ ഇതുവരെ കാണാത്ത ആകൃതിയിലുള്ള സ്‌റ്റീല്‍ ബോംബാണ്‌. അമിട്ട്‌ രൂപത്തിലുള്ള സിലിണ്ടര്‍ സ്‌റ്റീല്‍ കണ്ടെയ്‌നറിലാണ്‌ ഇവ നിര്‍മിച്ചത്‌. സാധാരണ ബോളാകൃതിയിലുള്ള സ്‌റ്റീല്‍ കണ്ടെയ്‌നറുകളില്‍ നിര്‍മിക്കുന്ന ബോംബുകളാണ്‌ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്ന്‌ ഇതുവരെ കണ്ടെത്തിയിരുന്നത്‌.
കണ്ണൂരില്‍ സജീവമായിരുന്ന ക്വാറികളുടെ ലൈസന്‍സ്‌ ഉപയോഗിച്ച്‌ വാങ്ങിയ അമോണിയം നൈട്രേറ്റും കോഡ്‌ വയറുകളും പെട്രോള്‍ തിരികളും മാത്രമായിരുന്ന ബോംബുകളുടെ കാലം കഴിഞ്ഞുവെന്നാണു സൂചന. സാങ്കേതികത്തികവിലും സ്‌ഫോടകശേഷിയിലും മാരകമായ ബോംബുകളാണ്‌ ആയുധം.
നിര്‍മാണരീതികള്‍ സങ്കീര്‍ണമായ സ്‌റ്റീല്‍ ബോംബിനുള്ള സാമഗ്രികള്‍ അയല്‍ സംസ്‌ഥാനങ്ങളില്‍നിന്നും കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളില്‍ എത്തിക്കുന്നത്‌ ക്വാറി ലൈസന്‍സ്‌ മറയാക്കിയാണ്‌. പാലക്കാട്‌ ജില്ലയിലെ വേലന്താവളം ചെക്‌്പോസ്‌റ്റില്‍ നേരത്തേ കണ്ണൂരിലെ ക്വാറിയിലേക്ക്‌ അനധികൃതമായി കൊണ്ടുവന്ന അമോണിയം നൈട്രേറ്റ്‌ പൊലീസ്‌ പിടികൂടിയിരുന്നു.
വന്‍ സ്‌ഫോടകശേഷിയുള്ള ആഴ്‌സനിക്‌ സള്‍ഫൈഡ്‌ ബോംബുകളുമുണ്ട്‌. ഇത്തരം ബോംബുകള്‍ ഉണ്ടാക്കുന്ന വ്രണങ്ങള്‍ ഉണങ്ങില്ല. ബോംബുകള്‍ കണ്ടെത്തിയാലോ സ്‌ഫോടനം നടന്നാലോ കേസെടുത്ത്‌ അന്വേഷണം നടത്തുന്നതല്ലാതെ ബോംബിന്റെ ഉറവിടം സംബന്ധിച്ച്‌ ഒരന്വേഷണവും പോലിസ്‌ നടത്താറില്ല. ബോംബ്‌ നിര്‍മിച്ചു വില്‍ക്കുന്നതിനും രംഗത്തിറങ്ങിയ ചിലരെ പിടികൂടിയിരുന്നെങ്കിലും അപകടകരമായ രീതിയില്‍ സ്‌ഫോടക വസ്‌തുക്കള്‍ കൈകാര്യം ചെയ്‌തെന്ന കുറ്റംമാത്രം ചുമത്തി കേസെടുക്കുന്നതാണ്‌ പതിവ്‌. ഏഴുവര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍മാത്രം ബോംബ്‌ നിര്‍മാണത്തിന്റെയും അതിനെത്തുടര്‍ന്നുള്ള സ്‌ഫോടനങ്ങളടെയും പേരില്‍ ഇരുന്നൂറിലേറെ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നാണ്‌ ്രെകെം റെക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌. ബോംബുപയോഗിച്ചുള്ള വധശ്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പുറമെയാണിത്‌.

Ads by Google
Thursday 26 Jul 2018 02.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW