Thursday, September 13, 2018 Last Updated 19 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 02.28 AM

ഏര്‍വാടി ഉറൂസിന്‌ തുടക്കമായി

കോയമ്പത്തൂര്‍: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ ഇസ്‌ലാമിക തീര്‍ഥാടനകേന്ദ്രമായ ഏര്‍വാടി ഖുത്‌ബുസുല്‍ത്താന്‍ ഇബ്രാഹീം ബാദുശാഹ്‌(റ)വിന്റെ മഖാമിലെ 844-ാമത്‌ ഉറൂസ്‌ മുബാറകിന്‌ തുടക്കമായി.
ഉറൂസിന്റെ പ്രഥമ ചടങ്ങായ കൊടി ഉയര്‍ത്തല്‍ കര്‍മത്തിനു ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ രക്ഷാധികാരിയും സൂഫീ വര്യനുമായ ഖുതുബുസമാന്‍ ശൈഖ്‌ യൂസുഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി നേതൃത്വം നല്‍കി. മത സൗഹാര്‍ദത്തിന്റെ പറുദീസയായ ഏര്‍വാടി ശരീഫിലേക്ക്‌ ജാതിമത ഭേദമന്യേ ആയിരക്കണക്കിനു വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുന്നു.
ഉറൂസിനോടനുബന്ധിച്ചു തമിഴ്‌നാട്‌ സര്‍ക്കാര്‍ അതിവിപുലമായ സുരക്ഷാ സംവിധാനവും യാത്രാ സൗകര്യങ്ങളുമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇരുപത്‌ ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിനോടനുബന്ധിച്ചു ഖുര്‍ആന്‍ പാരായണം, പ്രകീര്‍ത്തന സദസ്‌, ഭക്ഷണവിതരണം, സാധുജന സഹായം, എണ്ണമറ്റ ജീവകാരുണ്യപ്രവര്‍ ത്തനങ്ങള്‍ തുടങ്ങിയവ നടക്കും.

Ads by Google
Thursday 26 Jul 2018 02.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW