Thursday, April 25, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Aug 2016 10.26 AM

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കില്ല; അഖില ഭാരത ഹിന്ദു മഹാസഭ

uploads/news/2016/08/23633/indian-flag.jpg

മീററ്റ്: 70-ാം സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആവശ്യം ഉന്നയിച്ച്് അഖില ഭാരത ഹിന്ദു മഹാസഭ 70-ാം കറുത്ത ദിനം ആഘോഷിച്ചു. രാജ്യമാകെ ത്രിവര്‍ണ്ണ പതാക പാറിയപ്പോള്‍ മീററ്റില്‍ നടത്തിയ ചടങ്ങില്‍ കറുത്ത പതാക ഉയര്‍ത്തിയായിരുന്നു ഹിന്ദു മഹസഭയുടെ കറുത്ത ദിനാചരണം.

1987 വരെ കറുത്ത ദിനത്തിനെതിരെ പോലീസ് കേസ് എടുത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യ്തിരുന്നെങ്കിലും പിന്നീട് കോടതി ഉത്തരവിനെത്തുടര്‍ന്ന് അത് നിര്‍ത്തലാക്കി. കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി ഹിന്ദുക്കളുടെ മാത്രം രാജ്യം എന്ന ആവശ്യമാണ് ഹിന്ദു മഹാസഭ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഹിന്ദു മഹാ സഭ ഉന്നയിക്കുന്നത്. ഇന്ത്യയെ മതേതര രാഷ്ട്രമായ് കാണണമെന്ന് ആഹ്വാനം ചെയ്യ്തു മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് പറഞ്ഞു വിടാതിരുന്നത് തെറ്റാണ്.

എല്ലാവരെയും ഒന്നിപ്പിച്ച് ഒറ്റ രാജ്യമാക്കിയ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും തീരുമാനങ്ങളോട് യോജിക്കാനാവില്ല. അതിനാല്‍ ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാര്‍ത്ഥ്യമാകുന്നത് വരെ ആഗസ്റ്റ് 15 കറുത്ത ദിനമായി ആചരിക്കുമെന്നതാണ് അഖില ഭാരത ഹിന്ദു മഹാസഭയുടെ നിലപാട്.

Ads by Google
Tuesday 16 Aug 2016 10.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW