Wednesday, November 21, 2018 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

തായ്‌ ഗുഹയില്‍നിന്നു രക്ഷപ്പെട്ട 11 കുട്ടികളും പരിശീലകനും ബുദ്ധഭിക്ഷുക്കളായി

uploads/news/2018/07/236274/in6.jpg

ബാങ്കോക്ക്‌: തായ്‌ലാന്‍ഡിലെ ഗുഹയില്‍നിന്നു സാഹസികമായി രക്ഷപ്പെടുത്തിയ 11 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും ബുദ്ധഭിക്ഷുക്കളായി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച സന്നദ്ധഭടന്റെ സ്‌മരണാര്‍ത്ഥം കൂടിയായിരുന്നു ചടങ്ങ്‌.
വെള്ളവസ്‌ത്രങ്ങള്‍ ധരിച്ച്‌ ചിയാങ്‌ റായിയിലെ ബുദ്ധക്ഷേത്രത്തിലെത്തിയ കുട്ടികളും ഇരുപത്തിയഞ്ചുകാരനായ പരിശീലകനും മന്ത്രോച്ചാരണങ്ങള്‍ക്കിടെ പുരോഹിതര്‍ നല്‍കിയ കാഷായവസ്‌ത്രങ്ങളണിഞ്ഞു. വികാരനിര്‍ഭരമായ ചടങ്ങ്‌ ഫെയ്‌സ്‌ബുക്കില്‍ തത്സമയം സംപ്രേഷണം ചെയ്‌തു. സന്യാസദീക്ഷ സ്വീകരിക്കുന്നതിനു മുന്നോടിയായി എല്ലാവരും തല മുണ്ഡനം ചെയ്‌തിരുന്നു.
കുട്ടികളും പരിശീലകനും ഒന്‍പതുദിവസം ബുദ്ധക്ഷേത്രത്തില്‍ താമസിച്ച്‌ മതപഠനം നടത്തും. രക്ഷപ്പെട്ട കുട്ടികളില്‍, ക്രൈസ്‌തവനായ ആദുല്‍ സാം (14) ഒഴികെയുള്ളവരാണു സന്യാസദീക്ഷ സ്വീകരിച്ചത്‌.
ചിയാങ്‌ റായിയിലെ വെള്ളക്കെട്ട്‌ നിറഞ്ഞ താം ലുവാങ്‌ ഗുഹയില്‍ കഴിഞ്ഞ ജൂണ്‍ 23-നു കുടുങ്ങിയ 12 കുട്ടികളെയും പരിശീലകനെയും ഒന്‍പതുദിവസത്തിനു ശേഷമാണു കണ്ടെത്തിയത്‌. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തായ്‌ലന്‍ഡ്‌ നേവി സീല്‍ മുന്‍ അംഗം സമാരന്‍ കുനാന്റെ (38) സ്‌മരണാര്‍ഥം നടന്ന ചടങ്ങുകളില്‍ അദ്ദേഹത്തിന്റെ ഭാര്യയും പങ്കെടുത്തു.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW