Friday, September 14, 2018 Last Updated 9 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

പാക്‌ തെരഞ്ഞെടുപ്പ്‌: കനത്ത സൈനിക കാവലിലും ചാവേര്‍ ആക്രമണം, 35 മരണം

uploads/news/2018/07/236273/in5.jpg

കറാച്ചി/പെഷവാര്‍: കനത്ത സൈനികസുരക്ഷയോടെ നടന്ന പാകിസ്‌താന്‍ പൊതുതെരഞ്ഞെടുപ്പ്‌ അക്രമത്തില്‍ മുങ്ങി. സംഘര്‍ഷമേഖലയായ ബലോചിസ്‌ഥാനിന്റെ തലസ്‌ഥാനമായ ക്വേട്ടയില്‍ വോട്ടെടുപ്പിനിടെ പോളിങ്‌ബൂത്തിനു പുറത്ത്‌ ഐ.എസ്‌. ചാവേര്‍ പെട്ടിത്തെറിച്ച്‌ 31 പേര്‍ ഉള്‍പ്പെടെ പല അനിഷ്‌ടസംഭവങ്ങളിലായി 35 പേര്‍ മരിച്ചു.
ചാവേര്‍ ആക്രമണത്തില്‍ 67 പേര്‍ക്കു പരുക്കേറ്റു. മറ്റു പലയിടത്തും ആക്രമണമുണ്ടായി. ഇതേ പ്രവിശ്യയില്‍ പ്രചാരണത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ നേരത്തേ 151 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ക്വേട്ടയിലെ തമീര്‍ ഇനാവു കോംപ്ലക്‌സ്‌ സ്‌കൂളിലെ ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാല്‍ പോലീസ്‌വാനിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഐ.എസ്‌. ഏറ്റെടുത്തിട്ടുണ്ട്‌. ക്വയ്‌ബറില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമായി ബൂത്തിനു മുമ്പിലുണ്ടായ വെടിവയ്‌പില്‍ പാകിസ്‌താന്‍ തെഹ്‌രീക്‌ ഇ-ഇന്‍സാഫ്‌ പാര്‍ട്ടി(പി.ടി.ഐ)യുടെ പ്രവര്‍ത്തകന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു. ദിഹ്‌രി മേഖലയിലെ മിര്‍പുര്‍ഖാസ്‌ പോളിങ്‌ സ്‌റ്റേഷനു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ലര്‍കാനയിലെ പാര്‍ട്ടി ക്യാമ്പിനു സമീപം സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു പാകിസ്‌താന്‍ മുസ്ലിം ലീഗ്‌(പി.എം.എല്‍-എന്‍) പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ മരിച്ചു. ക്വേട്ട ആക്രമണത്തെ പി.ടി.ഐ. അധ്യക്ഷന്‍ ഇമ്രാന്‍ ഖാനും പി.എം.എല്‍-എന്‍ അധ്യക്ഷന്‍ ഷെഹ്‌ബാസ്‌ ഷെരീഫും അപലപിച്ചു.
272 ദേശീയ അസംബ്ലി സീറ്റിലേക്കും നാലു പ്രവിശ്യകളിലെ 577 ജനറല്‍ സീറ്റിലേക്കുമാണ്‌ ഇന്നലെ വോട്ടെടുപ്പു നടന്നത്‌. 3,70,000 പട്ടാളക്കാരുടെയും 4,00,000 പോലീസുകാരുടെയും കാവലിലായിരുന്നു വോട്ടെടുപ്പ്‌.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW