Friday, September 14, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

ആഫ്രിക്കന്‍ ബന്ധത്തില്‍ 10 തത്വങ്ങള്‍ മുന്നോട്ടുവച്ച്‌ മോഡി

uploads/news/2018/07/236272/in4.jpg

കമ്പാല: ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിന്‌ 10 തത്വങ്ങള്‍ മുന്നോട്ടുവച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തു നടത്തിയ പ്രസംഗത്തിലാണു മോഡിയുടെ തത്വങ്ങള്‍.
ആഫ്രിക്കയുടെ പങ്കാളിയായയതില്‍ ഇന്ത്യക്ക്‌ അഭിമാനമുണ്ടെന്നു മോഡി പറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തോടുള്ള ഇന്ത്യയുടെ കടമയുടെ കേന്ദ്രം ഉഗാണ്ടയാണ്‌. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പരിശീലനം, അടിസ്‌ഥാനസൗകര്യവികസനം, ഊര്‍ജം എന്നീ മേഖലകളില്‍ ശേഷിവികസനത്തിലും പ്രതിരോധപരിശീലനത്തിലും ഉഗാണ്ടയെ പിന്തുണയ്‌ക്കുന്നതു തുടരും- മോഡി പറഞ്ഞു.
ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം പത്തു തത്വങ്ങളില്‍ അധിഷ്‌ഠിതമായിരിക്കും. ഇന്ത്യയുടെ താല്‍പര്യങ്ങളില്‍ ആഫ്രിക്ക എപ്പോഴും മുമ്പിലുണ്ടാവുമെന്നാണ്‌ ആദ്യ തത്വം. ആഫ്രിക്കയുടെ വൈദഗ്‌ധ്യത്തിലും ശേഷികളിലും ആശ്രയിക്കുന്നതും ആഫ്രിക്കയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുമായിരിക്കും വികസനപങ്കാളിത്തത്തെ നയിക്കുന്നത്‌. ഇന്ത്യയുമായുള്ള വ്യാപാരം കൂടുതല്‍ ആകര്‍ഷകവും ആയാസരഹിതവും ആക്കുകയും വിപണികള്‍ തുറന്നിടുകയും ചെയ്യുന്നതാണു മൂന്നാമത്തെ തത്വം. ഡിജിറ്റല്‍ വിപ്ലത്തില്‍ ഇന്ത്യയ്‌ക്കുള്ള പരിചയം ആഫ്രിക്കയുടെ വികസനത്തിന്‌ ഉപയോഗപ്പെടുത്തുക എന്നതാകും നാലാമത്തെ തത്വം. കൃഷി, കാലാവസ്‌ഥാ വ്യതിയാനം, ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം, സമുദ്രസഹകരണം എന്നിവയില്‍ അധിഷ്‌ഠിതമാണു മറ്റു തത്വങ്ങള്‍.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW