Friday, September 14, 2018 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

ഉഗാണ്ടയില്‍ ഇന്ത്യ ഗാന്ധി പൈതൃക സ്‌മാരകം സ്‌ഥാപിക്കും

കമ്പാല(ഉഗാണ്ട): ഉഗാഗണ്ടയില്‍ ഇന്ത്യ ഗാന്ധി പൈതൃകസ്‌മാരകം സ്‌ഥാപിക്കും. ഉഗാണ്ടന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. മഹാത്മാഗാന്ധിയുടെ ചിതാഭസ്‌മത്തിെന്റ ഒരു ഭാഗം നിമജ്‌ജനം ചെയ്‌ത ഉഗാണ്ടയിലെ പുണ്യസ്‌ഥലത്താണ്‌ പൈതൃകസ്‌മാരകം നിര്‍മിക്കുന്നത്‌.
ജീവിതംകൊണ്ടും അതിനുശേഷവും ആഫ്രിക്കയ്‌ക്കും ആഫ്രിക്കക്കാര്‍ക്കും ഒപ്പം നിന്നയാളാണ്‌ ഗാന്ധി എന്ന്‌ ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തുകൊണ്ടു മോഡി പറഞ്ഞു. ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോഡി.
കമ്പാലയില്‍നിന്ന്‌ 85 കിലോമീറ്റര്‍ അകലെയുള്ള ജിന്‍ജായില്‍ നിലവില്‍ ഗാന്ധി പ്രതിമ സ്‌ഥാപിച്ചിരിക്കുന്ന സ്‌ഥലത്ത്‌ ഗാന്ധി ഹെറിറ്റേജ്‌ കേന്ദ്രം സ്‌ഥാപിക്കുമെന്ന്‌ മോഡി പറഞ്ഞു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‌ ഉഗാണ്ടയിലെത്തിയ മോഡി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW