Tuesday, November 20, 2018 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 26 Jul 2018 01.59 AM

ഹെഡ്‌ലി ആശുപത്രിയിലല്ലെന്ന്‌ അഭിഭാഷകന്‍

വാഷിങ്‌ടണ്‍: സഹതടവുകാരുടെ മര്‍ദനമേറ്റ്‌ 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ്‌ ഹെഡ്‌ലി അതീവ ഗുരുതരാവസ്‌ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ അഭിഭാഷകന്‍.
ഹെഡ്‌ലി ഷിക്കാഗോ ജയിലിലോ ആശുപത്രിയിലോ അല്ലെന്നും എവിടെയാണെന്നു വെളിപ്പെടുത്താനാകില്ലെന്നും ഹെഡ്‌ലിയുടെ അഭിഭാഷകന്‍ ജോണ്‍ തെയ്‌സ്‌ പറഞ്ഞു.
ജൂലൈ എട്ടിനു ഷിക്കാഗോ ജയിലില്‍ ഹെഡ്‌ലി(58)ക്കു സഹതടവുകാരുടെ മര്‍ദനമേറ്റെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, ഹെഡ്‌ലിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാനരഹിതമാണെന്നും ജോണ്‍ തെയ്‌സ്‌ പറഞ്ഞു.
ആറ്‌ അമേരിക്കക്കാര്‍ ഉള്‍പ്പെടെ 160 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാ്രകമണക്കേസില്‍ യു.എസ്‌. കോടതി ഹെഡ്‌ലിയെ 35 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

Ads by Google
Thursday 26 Jul 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW